Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കവി അഹമദ് മുഈനുദ്ദീന്റെ "ഹൃദയം മുറിഞ്ഞൊരാളാണ് പുസ്തകം മറിക്കുന്നത്" എന്ന കവിത സമാഹാരം മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.മുഹമ്മദ് ഗസ്സാലി പ്രകാശനം ചെയ്തു

28 Jun 2026 19:15 IST

MUKUNDAN

Share News :

ചാവക്കാട്:കവി അഹമദ് മുഈനുദ്ദീന്റെ "ഹൃദയം മുറിഞ്ഞൊരാളാണ് പുസ്തകം മറിക്കുന്നത്" എന്ന കവിത സമാഹാരം മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.മുഹമ്മദ് ഗസ്സാലി പ്രകാശനം ചെയ്തു.ബീന ശശിധരൻ ഏറ്റുവാങ്ങി.ഇരട്ടപ്പുഴ ഉദയ വായനശാല ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വായനശാല പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷനായി.മലയാള മനോരമ ലേഖകൻ കെ.സി.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി.പി.വി.ദിലീപ് കുമാർ,മെഹർ,ഹബ്രൂഷ്,ഇർഷാദ് ചേറ്റുവ,സൈനുദ്ദീൻ ഇരട്ടപ്പുഴ,സബീഖ ഫൈസൽ,ആഷത്ത് മുഹമ്മദ്,ഷൈനി ചാവക്കാട് എന്നിവർ സംസാരിച്ചു.അഹമ്മദ് മുഈനുദീൻ മറുപടി പ്രസംഗം നടത്തി.വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും,അനുഷ ജയൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News