Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം

22 Apr 2025 19:41 IST

CN Remya

Share News :

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും ഇരട്ടക്കൊലപാതകം പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം. തലക്കേറ്റ ക്ഷതത്തെ തുടർന്ന്  തുടർന്ന് രക്തസ്രാവമുണ്ടായി. മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഇരുവരെയും പരിക്കേപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റതായും ഇതിൽ പറയുന്നു. വിജയകുമാറിന്റെ മൃതദേഹം വീടിന്റെ ഹാളിലും, ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമായാണ് കിടന്നിരുന്നത്.

മൃതദേഹത്തിന് സമീപം മഴു പോലുള്ള ആയുധവും ഉണ്ടായിരുന്നു. വീടിന് പുറത്ത് അമ്മിക്കല്ലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പ്രതി, ദമ്പതികളെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഇവ കൊണ്ടുവന്നതെന്നാണ് പോലീസിന്റെ നിഗമനം.

Follow us on :

More in Related News