Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം ജി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ: മെഡിഗാഡ് അരിക്കോട് സെമിയിൽ '

12 May 2024 22:59 IST

UNNICHEKKU .M

Share News :

മുക്കം:മാവൂർഎസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും  അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ ക്വാർട്ടറിൽ മെഡിഗാഡ് അരീക്കോടിന് ജയം. റിയൽ എഫ്.സി.തെന്നലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. സോഷ്യൽ മീഡിയ താരമായ സൽമാൻ കുറ്റിക്കോട് അതിഥിയായി ടീമംഗങ്ങളെ പരിജയപ്പെട്ടു.തിങ്കളാഴ്ച രാത്രി 8.30 ന് രണ്ടാം ക്വാർട്ടറിൽ ടൗൺ ടീം അരീക്കോട് ആതിഥേയരായ കെ.എം.ജി മാവൂരുമായി നേരിടും.

Follow us on :

More in Related News