Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം ജി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ: ജവഹർ മാവൂർ ക്വർട്ടറിൽ '

10 May 2024 10:04 IST

UNNICHEKKU .M

Share News :


കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ: ജവഹർ മാവൂർ ക്വാർട്ടറിൽ.

മുക്കം: കെ.എം.ജി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ജവഹർ മാവൂർ ക്വർട്ടറിൽ പ്രവേശിച്ചു.വ്യാഴാഴ്ച്ച രാത്രി നടന്ന വാശിയേറി മത്സരത്തിൽ ജവഹർ മാവൂരും, ഫിഫ മഞ്ചേരിയുo ഒരോ ഗോൾ വീതം നേടി കാണികൾക്ക് ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിയിരുന്നു. നിശ്ചിത സമയം കഴിഞ്ഞതോടെ പെനാൾട്ടി ഷൂട്ടൗട്ടിലൂടെ വിധി നിർണ്ണയത്തിൽ ജവഹർ മാവൂർ വിജയം ഉറപ്പിച്ച് ക്വാർട്ടറിൽ ഇടം നേടിയത്. മാവൂർഎസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും,  അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് വേദിയൊരുക്കിയത്. അവസാന പ്രീർ ക്വാർട്ടർ മത്സരത്തിലൂടെ ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തിയാണ് ജവഹർ മാവൂർ മേധാവിത്വം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ മൂന്ന് ഗോൾക്കാണ് ജവഹർ മാവൂർ, ഫിഫ മഞ്ചേരിയെ കീഴ്പ്പെടുത്തിയത്.

ഇന്നും, നാളെയും (വെള്ളി, ശനി) കളിയില്ല.ഞായറാഴ്ച രാത്രി 8.30 ന് ആദ്യ ക്വാർട്ടർ മത്സരത്തിൽ മെഡിഗാഡ് അരീക്കോട്, റിയൽ എഫ് സി തെന്നലയുമായി ഏറ്റുമുട്ടും.

Follow us on :

More in Related News