Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 03:48 IST
Share News :
ദോഹ: ഫുട്ബോൾ ഇതിഹാസങ്ങളായ ഐ.എം. വിജയനും ആസിഫ് സഹീറിനും കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് സ്വീകരണം നൽകി. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾക്ക് ഖത്തർ നൽകുന്ന പ്രാധാന്യത്തെ ഇരുവരും എടുത്തു പറഞ്ഞു. വിവിധ കീഴ്ഘടകങ്ങൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിലൂടെ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തനങ്ങളെ പോലെ തന്നെ കായികത്തിനും തുല്യപ്രാധാന്യം നൽകുന്നതിനെ ഇവർ പ്രശംസിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി ഖത്തർ ആസ്ഥാനത്ത് നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ഖിഫ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കെ.എം.സി.സി ടീമുകളായ കോഴിക്കോട്, മലപ്പുറം ജില്ലാ ടീമുകളെ ആദരിച്ചു. QTL ടൂർണമെന്റിൽ പങ്കെടുക്കുന്ന കെ.എം.സി.സി ഗ്രീൻ ടീൻസ് ടീമുകളുടെ ജഴ്സി പ്രകാശനത്തിലും ഐ.എം. വിജയനും ആസിഫ് സഹീറും പങ്കെടുത്തു. സംസ്ഥാന ട്രഷറർ പി.എസ്.എം. ഹുസൈൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, മലപ്പുറം ജില്ല ആക്ടിംഗ് പ്രസിഡന്റ് മഹബൂബ് നാലകത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ഗ്രീൻ ടീൻസ് ചെയർമാൻ ഫിറോസ് പി.ടി. നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ, അൻവർ ബാബു, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മൽ നബീൽ, അശ്റഫ് ആറളം, അലി മൊറയൂർ, താഹിർ തഹക്കുട്ടി, വി. ടി. എം സാദിഖ്, ഫൈസൽ മാസ്റ്റർ, സമീർ മുഹമ്മദ്, ഗ്രീൻ ടീൻസ് ഭാരവാഹികളായ ഫിറോസ് പി.ടി, സഹദ് കാർത്തികപ്പള്ളി, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ, വനിതാ വിംഗ് ഭാരവാഹികളായ സമീറ അബ്ദുൽ നാസർ, സലീന കൂലത്ത്, സമീറ അൻവർ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.