Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2025 21:58 IST
Share News :
ദോഹ : കെ.എം.സി.സി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന കലാ-കായിക , സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു . ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ സാഹിബ് ഉദഘാടനവും ലോഗോ , ശീർഷക പ്രകാശനവും നിർവഹിച്ചു . ചരിത്രപരവും, മതപരവും,സാംസ്കാരികവുമായി ഒട്ടേറെ സവിശേഷതകളുള്ള തൃശൂർ ജില്ലയുടെ പൈതൃകങ്ങളെ ഉയർത്തിപ്പിടിക്കാനും, സഹജീവി സ്നേഹത്തിന്റെ മാതൃകകൾ പകർന്നു നൽകാനും, സാധ്യമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു . "മുസിരിസ് സാഗ" എന്ന ശീർഷകത്തിന്റെയും ലോഗോയുടെയും പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു . അംഗങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽ നിന്ന് സത്താർ അഹമ്മദ് നാട്ടികയും മകൾ ആയിഷ ദിയയും ചേർന്നൊരുക്കിയ ലോഗോയും ശീർഷകവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ ജില്ലാ പ്രസിഡന്റ് എൻ.ടി നാസർ അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീർ, സെക്രട്ടറി അബ്ദുന്നാസർ നാച്ചി , കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം ഹംസ കുട്ടി, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.എ ബക്കർ ഹാജി, വുമൺസ് വിങ് വൈസ് പ്രസിഡന്റ് ബസ്മ സത്താർ, മണലൂർ മണ്ഡലം വുമൺസ് വിങ് പ്രസിഡന്റ് ആയിഷ തസ്ലീം, ജനറൽ സെക്രട്ടറി സഫ്രീന എന്നിവർ സംസാരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി നഷീർ അഹമ്മദ് സ്വാഗതവും ട്രഷറർ എ.എസ് നസീർ നന്ദിയും രേഖപ്പെടുത്തി. ജില്ലാ ഭാരവാഹികളായ മജീദ് കൈപ്പമംഗലം, മുഹ്‌സിൻ തങ്ങൾ, റാഫി കണ്ണോത്ത്, അഹമ്മദ് കബീർ കാട്ടൂർ, മെഹബൂബ് ആർ.എസ്, പ്രോഗ്രാം കമ്മിറ്റി വർക്കിംഗ് ചെയർമാൻ ബഷീർ ചേറ്റുവ , വർക്കിംഗ് കൺവീനർ ഷെഫീർ വാടാനപ്പള്ളി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .
അനുസ്മരണ സമ്മേളനം, നേതൃ പഠന ക്യാമ്പ്, കുടുംബ സംഗമം, സാംസ്കാരിക സംഗമം, കലാ-സാഹിത്യ മത്സരങ്ങൾ, കായിക മത്സരങ്ങൾ, മണ്ഡലം കൺവെൻഷനുകൾ, ഹെൽത്ത് ക്യാമ്പ്, ബോധവത്കരണ സെമിനാറുകൾ, സാമൂഹിക, സാംസ്‌കാരിക നേതാക്കളും പ്രശസ്തരായ കലാകാരന്മാരും അണിനിരക്കുന്ന പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ ആറ് മാസക്കാലയളവിലായി നടത്തപ്പെടും.
Follow us on :
Tags:
More in Related News
Please select your location.