Fri May 16, 2025 5:08 AM 1ST
Location
Sign In
25 Nov 2024 17:40 IST
Share News :
ദോഹ: ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ വയനാട് ലോക്സഭ, പാലക്കാട് നിയമസഭാ സീറ്റുകളിൽ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്ക് അഭിവാദ്യം നേർന്നും വിജയത്തിൽ ആഹ്‌ളാദം പങ്കിട്ടും കെ.എം.സി.സി ആസ്ഥാനത്ത് കേക്ക് മുറിച്ച് വിജയാഘോഷം നടത്തി. കെ.എം.സി.സി ഖത്തർ പാലക്കാട് ജില്ല ഒരുക്കിയ വിജയാഘോഷത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദു സമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത് എന്നിവർ സംസാരിച്ചു. ബി.ജെ.പി - സി.പി.എം അവിശുദ്ധ മുന്നണിയെ കെട്ട് കെട്ടിച്ച മതേതര മണ്ണാണ് കേരളമെന്ന് തെളിയിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങൾ നേർന്ന് നേതാക്കൾ സംസാരിച്ചു.
ഉപദേശക സമിതി അംഗം കെ.വി മുഹമ്മദ്, ഒറ്റപ്പാലം മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ഹനീഫ ബക്കർ, സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, താഹിർ, വി.ടി.എം സാദിഖ്, സമീർ മുഹമ്മദ്, ശംസുദ്ധീൻ വാണിമേൽ എന്നിവർ സംബന്ധിച്ചു. പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.പി ജാഫർ സാദിഖ്, അമീർ തലക്കശ്ശേരി, റസാക്ക് ഒറ്റപ്പാലം, അസർ പള്ളിപ്പുറം, സിറാജുൽ മുനീർ, മൊയ്‌തീൻ കുട്ടി, നസീർ പുളിക്കൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ജില്ലാ ഭാരവാഹികൾ, വിവിധ മണ്ഡലം നേതാക്കൾ കൗൺസിലർമാരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.