Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 04:13 IST
Share News :
ദോഹ: കെഎംസിസി ഖത്തർ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തൃശൂർ ജില്ലയിലെ ആദ്യ മുനിസിപ്പൽ കമ്മിറ്റി ആയി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി നിലവിൽ വന്നു. ബി.കെ മുഹ്സിൻ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗ നടപടികൾ മണ്ഡലം പ്രസിഡന്റ് റഷീദ് സാഹിബ് നിയന്ത്രിച്ചു. ജില്ലാ കെഎംസിസി ട്രഷറർ നസീർ എ.എസ് യോഗം ഉദ്ഘാടനം ചെയ്തു.
പുതിയ കമ്മിറ്റി യുടെ പ്രഖ്യാപനം സദസ്സിന്റെ പൂർണ്ണ സമ്മതത്തോടെ ബി.കെ മുഹ്സിൻ തങ്ങൾ നിർവഹിച്ചു. പുതിയ കമ്മിറ്റിക്ക് ആശംസകളർപ്പിച്ച് ജില്ലാ വൈസ് പ്രസിഡന്റ് മജീദ് കെ.എ , മണ്ഡലം സെക്രട്ടറി ഷഹീം റമളാൻ, ട്രഷറർ മുഹമ്മദ് കെ.കെ, വർക്കിംഗ് സെക്രട്ടറി ഷാജഹാൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരും പരസ്പരം പരിചയപ്പെടൽ നടത്തി.പുതിയ കമ്മിറ്റിക്ക് മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ പൂർണ്ണ പിന്തുണ നേതാക്കൾ വാഗ്ദാനം ചെയ്തു.
പുതിയ പ്രസിഡന്റ് കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രവർത്തകരെ കൊണ്ടുവരുന്നതിനെ കുറിച്ചും സംസാരിച്ചു. ബി.കെ മുഹ്സിൻ തങ്ങൾ യോഗത്തിന് സ്വാഗതവും പ്രസിഡന്റ് ലത്തീഫ് വാഴപ്പുള്ളി നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ:
പ്രസിഡന്റ് : ലത്തീഫ് വാഴപ്പുള്ളി, വൈസ് പ്രസിഡന്റ് :സലീം ചൂൽപ്പുറം, അബ്ബാസ് ഗുരുവായൂർ.
ജനറൽ സെക്രട്ടറി : അൻസാർ വാഴപ്പുള്ളി, സെക്രട്ടറി :സഹൽ തൊഴിയൂർ, അജ്മൽ ചൂൽപ്പുറം,
ട്രഷറർ :റഹ്മാൻ ഇരിങ്ങപ്പുറം.
എക്സിക്യൂട്ടീവ് മെമ്പർമാർ: റസാഖ്, ഷഹീൻ, ഫിറോസ്, മുൻസിർ, ഷുഹൈബ്.
Follow us on :
Tags:
More in Related News
Please select your location.