Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി ചെറുവത്തൂർ പഞ്ചായത്ത് 'അഹ്‌ലൻ 25' ജനുവരി 03ന്.

04 Dec 2024 03:24 IST

ISMAYIL THENINGAL

Share News :

ദോഹ : കെ.എം.സി.സി ഖത്തർ ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കുടുംബ സംഗമവവും ജി.സി.സി കെ.എം.സി.സി സംഗമവും- 'അഹ്‌ലൻ 25' ജനുവരി മൂന്നിന് ദോഹയിൽ സംഘടിപ്പിക്കുവാൻ കെഎംസിസി ഖത്തർ ചെറുവത്തൂർ പഞ്ചായത്ത് കൗൺസിൽ യോഗം തീരുമാനിച്ചു 


അകാലത്തിൽ വിട പറഞ്ഞ വനിതാ ലീഗ് സംസ്ഥാന ട്രഷറർ നസീമ ടീച്ചറുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. എ.സി ഇസ്മായിൽ സാഹിബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കൗൺസിൽ യോഗത്തിൽ പ്രസിഡണ്ട് ടി.സി ഹാഷിം അധ്യക്ഷത വഹിച്ചു 

കെ.എം.സി.സി ജില്ല സീനിയർ വൈസ് പ്രസിഡന്റ് എം.എ നാസർ കൈതക്കാട് ഉദ്‌ഘാടനം ചെയ്തു. 

സ്നേഹ സുരക്ഷാ പദ്ധതിയവലോകനം കെഎംസിസി മണ്ഡലം പ്രസിഡന്റ് എ.പി അൻവർ നടത്തി. 

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബി മർഷാദ്‌,

 സെക്രട്ടറിമാരായ അനീസ്, എ.വി റാസിഖ് എന്നിവരെ അനുമോദിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു 


അഹ്‌ലൻ 25 ന്റെ വിജയത്തിന് സി.അഷ്‌റഫ് ഹാജി മുഖ്യാധികാരിയും, എം.എ നാസർ കൈതക്കാട് ചെയർമാനും, ഹാഷിം വർക്കിങ് ചെയർമാനും എ.പി അൻവർ ജനറൽ കൺവീനവും അബ്ദുൽ ഖാദർ വർക്കിങ് കൺവീനവും എ.വി സലിം ട്രഷററുമായി അൻപത്തി ഒന്ന് അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ആബിദ് ഉദിനൂർ, എ.വി റിയാസ്, അമീറലി, എ.വി അബ്ദുള്ള, ഫൈസൽ എ.കെ,

അനീസ് ബക്കർ, റാസിക് എ.വി, ഇബ്രാഹിം ടി.സി, അഷ്‌കർ, അനീസ്, ആഷിക്, ഖാദർ എ.വി, നൂറുദീൻ സി, റാസിക് സി, റഹീം സി.എച്, ജംഷീദ് എ.പി, മറസൂക് വി.പി, മുഹമ്മദ്‌ ഇസ്മായിൽ എ.സി, മുഹമ്മദലി എ.പി,  നൗഷാദ് ടി. മുഹമ്മദ്‌, സലീം സി.കെ, ഹുസൈൻ, ഹംസ, മൻസൂർ വി.പി, മുനീർ എ.വി, ജംഷീർ ടി, ഖാലിദ്, മുഹമ്മദ്‌ സജീർ, മുഹമ്മദ്‌ അൻസാർ, ഇസ്മായിൽ ടി.സി, ഉനൈസ് പി.പി, എന്നിവർ പങ്കെടുത്തു.

യോഗത്തിൽ പഞ്ചായത്ത്‌ ട്രഷറർ എ.വി സലീം നന്ദി പറഞ്ഞു.































Follow us on :

More in Related News