Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2025 22:02 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മിറ്റിയും, അൽ സലാമ പോളി ക്ലിനിക് അൽ അൻസാബ് ബ്രാഞ്ചും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ അൽഖുവൈർ കെഎംസിസി പ്രവർത്തകരും മറ്റു നിരവധി പേരും രക്തം ദാനം ചെയ്തു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ രക്ത ദാന ക്യാമ്പ് രാവിലെ 8:30 നു തുടങ്ങി 2:00 മണിവരെ നീണ്ടു നിന്നു. പ്രവാസ ജീവിത തിരക്കിനിടയിലും രക്തദാനത്തിന്റെ പുണ്യം മനസിലാക്കി കൊണ്ട് ക്യാമ്പിൽ പങ്കെടുത്തവരെ അൽ ഖുവൈർ കെഎംസിസി പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കൽ, ജനറൽ സെക്രട്ടറി വാഹിദ് മാള എന്നിവർ പ്രത്യേകം പ്രശംസിച്ചു.
രക്ത ദാതാക്കളെ അഭിനന്ദിച്ചു കൊണ്ട് അൽ സലാമ മാനേജർ ഷഫീർ വി, അൽ സലാമ അൽ അൻസാബ് മാർക്കറ്റിങ് മാനേജർ ഷമീർ ബാബു എന്നിവർ ചേർന്ന് അൽ സലാമ പോളി ക്ലിനിക്കിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചയ്തു, കൂടാതെ ഒരു വർഷം വരെ സൗജന്യ പരിശോധന അടക്കമുള്ള പ്രിവില്യേജ് കാർഡുകൾ നൽകുന്നതാണന്നും അറിയിച്ചു
മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ പഴയങ്ങാടി ക്യാമ്പിൽ സംബന്ധിച്ചു. അൽ ഖുവൈർ കെഎംസിസി ഭാരവാഹികളായ സമദ് മച്ചിയത്ത്, അബ്ദുൽ കരീം കെ പി, ഹാഷിം പാറാട്, ഷാജിർ മുയിപ്പോത്ത്, നിഷാദ് മല്ലപ്പള്ളി, റിയാസ് എൻ തൃക്കരിപ്പൂർ, ഹാഷിം വയനാട്, ശറഫുദ്ധീൻ, അലി കാപ്പാട്, അസീസ് വി കെ, ഷബീർ പാറാട്, അൽ സലാമ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്നും സമൂഹ നന്മക്കായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ കഴിയട്ടെ എന്ന് ബൗഷർ ബ്ലഡ് ബാങ്ക് പ്രതിനിധികളും ആശംസിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.