Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി - ഇൻകാസ് വനിതാ വിങ് 'വിജയ്-2024' ഇലക്ഷൻ പ്രചരണ സംഗമം നടത്തി.

23 Apr 2024 03:49 IST

ISMAYIL THENINGAL

Share News :

ദോഹ: ഇന്ത്യയുടെ ഭാവി നിശ്ചയിച്ചേക്കാവുന്ന നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഗൗരവം ഉൾകൊളളണമെന്ന് കെ.എം.സി.സി. ഖത്തർ വനിതാ വിംഗും ഇൻകാസ് ലേഡീസ് വിംഗും സംയുക്തമായി പ്രവാസി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷൻ 'വിജയ് 2024' പരിപാടി ആഹ്വാനം ചെയ്തു. ഇന്ത്യ മുന്നണിയേയും കേരളത്തിലെ 20 യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങാൻ യോഗം പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്  ക്രമീകരിക്കണമെന്നും വനിതാ വിഭാഗം ആവശ്യപ്പെട്ടു. 


കെ.എം.സി.സി. ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇൻകാസ് ഖത്തർ വനിതാ വിംഗ്  

പ്രസിഡണ്ട് സെലിൻ ജോർജ്‌ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ഖത്തർ വനിതാ വിംഗ് പ്രസിഡണ്ട് സമീറ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജിഷാ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. 

കെ.എം.സി.സി, ഇൻകാസ് നേതാക്കളായ എം.പി ഷാഫി ഹാജി, സലിം നാലകത്ത്, ബഷീർ തുവാരിക്കൽ, ഷാനവാസ്, ജോപ്പച്ചൻ തെക്കേക്കുറ്റ്, പിഎസ്എം ഹുസൈൻ, മുസ്തഫ എലത്തൂർ ഷംസു വാണിമേൽ, മൈമൂന സൈനുദ്ധീൻ തങ്ങൾ, സമീറ അൻവർ, മാജിത നസീർ അഡ്വ: മഞ്ജുഷ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സലീന കൂളത്ത് സ്വാഗതവും അർച്ചന സജി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News