Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 11:04 IST
Share News :
ഇരുവൃക്കകളും തകരാറിലായ യുവാവ് ചികില്‍സക്ക് സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ അവിട്ടപ്പിള്ളി പരേതനായ കല്ലിങ്ങപ്പുറം ശ്രീധരന്റെ മകന്‍ ശ്രീയേഷാണ് സഹായം തേടുന്നത്. വൃക്കകളില്‍ കുമിളകള്‍ വരുന്ന ഗുരുതരമായ രോഗമാണ് ഈ യുവാവിനെ ബാധിച്ചിട്ടുള്ളത്. ഇത് മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ എത്രയും വേഗം ഡയലിസിസ് ആരംഭിക്കാനും വലതു വൃക്ക നീക്കം ചെയ്യാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഈ മാസം 12 മുതല്‍ ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. വലതുവൃക്ക നീക്കംചെയ്യുന്നതിനും ഡയലിസിനുമായി ഇതിനകം ഏഴുലക്ഷത്തോളം ചെലവഴിച്ചു. ഇടതുവൃക്ക നീക്കംചെയ്യുന്നതിനും പിന്നീടുള്ള വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുമായി ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവുവരും. അമ്മയും ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന ശ്രീയേഷിന്റെ കുടുംബത്തിന് ഈ തുക താങ്ങാനാവുന്നതിലും അപ്പുറമായതിനാല്‍ സുമനസുകളുടെ സഹായം തേടുകയാണ് ഈ യുവാവ്. ശ്രീയേഷിന്റെ ചികില്‍സക്കാവശ്യമായ തുക സമാഹരിക്കുന്നതിന് പഞ്ചായത്തംഗം സുമേഷ് മൂത്തമ്പടാന്‍ ചെയര്‍മാനും ഷോബി കുണ്ടില്‍ കണ്‍വീനറുമായി ചികില്‍സ സഹായ സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. ശ്രീയേഷ് ചികില്‍സ സഹായ സമിതി, അക്കൗണ്ട് നമ്പര്‍ 17000200004670, ഐ.എഫ്.എസ്.സി: എഫ്.ഡി.ആര്‍.എല്‍ 0001700, ഫെഡറല്‍ ബാങ്ക് ,കോടാലി ശാഖ.
Follow us on :
Tags:
More in Related News
Please select your location.