Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്രസ പൊതു പരീക്ഷയിൽ വിജയികളായ കുട്ടികളെ ഖിദ് മത്തുൽ ഇസ്ലാം സംഘം ആദരിച്ചു

01 Jun 2024 00:14 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: 2023 - 2024 വർഷത്തിൽ നടന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഖിദ് മത്തുൽ ഇസ്ലാം സംഘം സമദ് അൽ ഷാൻ (ഒമാൻ) കമ്മിറ്റിയുടെ ആദരവ് കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകി മസ്കറ്റ് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഉസ്താദ് ഇമ്പിച്ചി അലി മുസ്‌ലിയാർ ഉത്ഘാടനം നിർവഹിച്ചു.  

ചടങ്ങിൽ സംഘം പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യ ക്ഷ്യം വഹിച്ചു. ഷമീർ പച്ചായി , മുഹമ്മദ്‌ അലി സാഹിബ്‌, നവാസ് ഇരിക്കൂർ, സലീം കൊടുങ്ങലൂർ, സയ്യിദ് സൈദ് തങ്ങൾ എന്നിവർ സംസാരിച്ചു..

അമാൻ അലി, മുഹമ്മദ്‌ ഷിജാസ്, മുഹമ്മദ്‌ അസ് അദ്, ബിൻഷാദ് ബഷീർ, ഹിഫ്സുറഹ്മാൻ, മുഹമ്മദ്‌ സഹൽ, നൂറിൻ സൈദ്, സജ്‌ന ഉമ്മർ, ഫാത്തിമ സഹ്‌റ എന്നീ കുട്ടികൾക്ക് യഥാക്രമം ഇമ്പിച്ചി അലി മുസ്‌ലിയാർ, ജലീൽ, സൈദ് തങ്ങൾ, ഷമീർ പച്ചായി, ലത്തീഫ്, റൗഫ്, സലീം കൊടുങ്ങലൂർ, നവാസ്, സക്കീർ എന്നിവർ മൊമെന്റോ കൈമാറി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

+96895210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News