Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ വിംഗ് ബാഡ്മിൻ്റൺ ലീഗ് ചാമ്പ്യൻഷിപ്പ്: സ്മാഷ് സ്ക്വാർഡ് മസ്‌കറ്റ് ചാമ്പ്യൻമാരായി

02 Jun 2025 02:29 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച പ്രഥമ ബാഡ്മിൻ്റൺ ലീഗ് ചാമ്പ്യൻഷിപ്പ് ടൂർണ്ണമെൻ്റിൽ സ്മാഷ് സ്ക്വാർഡ് മസ്‌കറ്റ് ചാമ്പ്യൻമാരായി. യുനൈറ്റഡ് കാർഗോ റണ്ണർ അപ്പായി. വിവിധ വിഭാഗങ്ങളായി അസൈബയിലെ ഒയാസിസ് ബാഡ്മിൻ്റൺ അക്കാഡമിയിൽ മെയ് 30 വെള്ളിയാഴ്ച നടന്ന ടൂർണ്ണമെൻ്റിൽ 6 ടീമുകൾ പങ്കെടുത്തു.  

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സ്പോർട്സ് സെക്രട്ടറി മനോജ് റാനഡെ, കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, കോ കൺവീനർ ജഗദീഷ് കീരി, കേരള വിഭാഗം സ്പോർട്സ് സെക്രട്ടറി ബിബിൻദാസ്, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറാ മറ്റു മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ശ്രീജ രമേഷ്, അഞ്‌ജലി ബിജു, റോഫിൻ ജോൺ, മുജീബ് മജീദ്, മുഹമ്മദ് ഷാഫി ( അസിസ്റ്റന്റ് സെക്രട്ടറി - കായിക വിഭാഗം) എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതയിൽ നടന്ന സമാപനചടങ്ങിൽ കോ കൺവീനർ ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. സ്പോർട്സ് സെക്രട്ടറി ബിബിൻ ദാസ് നന്ദി പ്രകാശനം നടത്തി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News