Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 11:09 IST
Share News :
തിരുവനന്തപുരം : നാഷണൽ യൂത്ത് സ്പോട്സ് ആൻ്റ് എജ്യൂക്കേഷൻ ഫെഡറേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഗോവയിൽ നടന്ന നാഷണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കേരളം റണ്ണറപ്.
15 സംസ്ഥാനങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്ത ഗെയിംസിൽ ഹരിയാനയാണ് ചാമ്പ്യൻമാർ. വുഷു 80 പ്ലസ് വിഭാഗത്തിൽ മുഹമ്മത് താജുദ്ദീനും ബോക്സിംഗ് 56 കിലോ വിഭാഗത്തിൽ പി മുഹമ്മത് റസീനും സ്വർണ്ണം നേടി.
കിക്ക് ബോക്സിംഗ് 38 കിലോ വിഭാഗത്തിൽ മിഗ്ദാദും 56 കിലോ വിഭാഗത്തിൽ എം കെ ഷംറീൻ അലിയും 65 കിലോ വിഭാഗത്തിൻ മുഹമ്മത് അമൻ സയാനും സ്വർണ്ണമണിഞ്ഞു. 28 കിലോ വിഭാഗത്തിൽ പി മുഹമ്മത് ഷാമിലാണ് ഒന്നാം സ്ഥാനക്കാരൻ. വുഷു 50 കിലോ വിഭാഗത്തിൽ എം കെ മുഹമ്മത് ഷാ മിൽ ഒന്നാം സ്ഥാനത്തെത്തി. ബോക്സിംഗ് 25 കിലോ വിഭാഗത്തിൽ പി മുഹമ്മത് ഷമ്മാസ് രണ്ടാം സ്ഥാനം നേടി. ബോക്സിംഗ് 60
കിലോ വിഭാഗത്തിൻ ഷെഫിൻ റഷീദും 20 കിലോവി വിഭാഗത്തിൽ സയ്യിദ് ഹംദാനുമാണ് വിജയികൾ.
Follow us on :
Tags:
More in Related News
Please select your location.