Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 21:53 IST
Share News :
വൈക്കം: ബി ഡി എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നും, നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും ദളിത്-ആദിവാസി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച നടത്തുന്ന കേരള ഹർത്താലിന് മുന്നോടിയായി നിതിൻ രാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം നടത്തി. തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നും മാർക്കറ്റ് ജംഗ്ഷൻ വഴി സെൻട്രൽ ജംഗ്ഷനിൽ പ്രകടനം സമാപിച്ചു. വിവിധ ദളിത്-ആദിവാസി സംഘടനാ ഭാരവാഹികളായ കെ.സി.ചന്ദ്രശേഖരൻ, എം.കെ.കണ്ണൻ, പി.പി. ജോയി, എം.കെ.ദാസൻ, ശ്രീജിത്ത്, തങ്കമ്മ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്തെ 52 ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നിധിൻ രാജ് ആക്ഷൻ കൗൺസിൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന സംസ്ഥാന ഹർത്താലിൽ ആശുപത്രി, പത്രം, പാൽ, ആംബുലൻസ്, മാധ്യമങ്ങൾ തുടങ്ങിയവയെയും തൃശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്രീ.ശുഭാനന്ദ ആശ്രമത്തിലെ തീർത്ഥാടകർക്കും സുഗമമായ യാത്ര ഒരുക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
അതെ സമയം നാളെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഏകോപന സമിതിയില്‍ അംഗങ്ങളായിട്ടുള്ള മുഴുവന്‍ വ്യാപാരികളും പതിവ് പോലെ നാളെയും കടകള്‍ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ നാളെ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അറിയിച്ചു.കെ.എസ്.ആർ. ടി. സി ബസ്സുകൾ ദീർഘദൂര സർവ്വീസ് ഉൾപ്പടെ നടത്തും.
Follow us on :
Tags:
More in Related News
Please select your location.