Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2026 10:32 IST
Share News :
കോട്ടയം: കേരള എൻജിഒ യൂണിയൻ 63-ാം സംസ്‌ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടി ഉയർന്നു. മൂന്ന് ദിവസങ്ങളിലായിട്ടാണ് സമ്മേളം നടക്കുക. സംഘടനയുടെ 63 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് അക്ഷരനഗരി സംസ്‌ഥാന സമ്മേളന വേദിയാകുന്നത്. 1970, 1984, 1998, 2014 വർഷങ്ങളിലാണ് നേരത്തെ നടന്നത്. സർക്കാർ ജീവനക്കാരുടെ സംഘശക്തി വിളിച്ചോതി ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്നും പൊതുസമ്മേളന വേദിയായ തിരുനക്കര മൈതാനിയിലേക്ക് പ്രകടനം നടക്കും. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പതിനായിരം ജീവനക്കാർ അണിനിരക്കും. വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ ബിനോയ് വിശ്വം, ജോസ് കെ മാണി, മാത്യു ടി തോമസ്, ഡോ. വർഗീസ് ജോർജ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
എൻജിഒ യൂണിയന് സംസ്‌ഥാനത്താകെ 15 ജില്ലാ കമ്മറ്റികളും 144 ഏരിയ കമ്മറ്റികളും 991 യൂണിറ്റ് കമ്മറ്റികളുമുണ്ട്. ഇവയുടെ സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ് സംസ്‌ഥാന സമ്മേളനം. 1,63,746 അംഗങ്ങളെ പ്രതിനിധീകരിച്ച് 269 വനിതകൾ ഉൾപ്പെടെ 840 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കുട്ടികളുടെ ചിത്രരചന, ജീവനക്കാർക്കായി കഥ, കവിത, ലേഖനം, കാർട്ടൂൺ, റീൽസ് മത്സരം തുടങ്ങിയ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. സമ്മേളന പ്രതിനിധികളുടെ ഭക്ഷണ ആവശ്യത്തിനായി പ്രത്യേക കൃഷി നടത്തി.
Follow us on :
Tags:
More in Related News
Please select your location.