Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2026 10:48 IST
Share News :
കൊണ്ടോട്ടി (മലപ്പുറം) കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് തിരക്കേറിയ റോഡിലെത്തിയ പിഞ്ചുകുഞ്ഞിനെ സമയോചിതമായി രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോർ വാഹന വകുപ്പ് (MVD) രംഗത്തെത്തി. MVD കേരളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഭിനന്ദന സന്ദേശം പുറത്തുവിട്ടത്.
സംഭവം കൊണ്ടോട്ടി–പുളിക്കൽ റോഡിലെ വലിയപറമ്പിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് നടന്നത്. പുതിയിടത്ത് പറമ്പ്–ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസിലെ ഡ്രൈവർ രാമചന്ദ്രൻനും കണ്ടക്ടർ നവാസും ആണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
“നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ടാണ് ആ ബസ് നിർത്തിയത്. സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ ഉണ്ടാകാതെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയും ചെയ്ത ശ്രീ രാമചന്ദ്രനും ശ്രീ നവാസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.”
ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ദൃശ്യങ്ങളിൽ റോഡിന്റെ നടുവിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ട ഡ്രൈവർ ബസ് ഉടൻ നിർത്തുകയും കണ്ടക്ടർ ഇറങ്ങി കുഞ്ഞിനെ കൈയിലെടുക്കുകയും ചെയ്യുന്ന രംഗങ്ങൾ വ്യക്തമാണ്. പിന്നീട് കുഞ്ഞിനെ സമീപത്തെ വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നതെന്ന് വിവരമുണ്ട്.
റോഡിന് സമീപമുള്ള വീട്ടിൽ നിന്നാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. അതേസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്ലായിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കാമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേർ ഡ്രൈവറുടെയും കണ്ടക്ടറുടെയും ജാഗ്രതയും മനുഷ്യസ്‌നേഹവും പ്രശംസിച്ചു. “അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക” എന്ന സുരക്ഷാ സന്ദേശം വീണ്ടും ഓർമ്മിപ്പിക്കുന്ന സംഭവമാണിതെന്നും MVD ചൂണ്ടിക്കാട്ടി.
Follow us on :
More in Related News
Please select your location.