Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനെതിരെയുള്ള ആദ്യം ഏകദിന മത്സരത്തിൽ കേരളത്തിന് നാല് വിക്കറ്റ് ജയം

22 Apr 2025 00:55 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനെതിരെയുള്ള ആദ്യം ഏകദിന മത്സരത്തിൽ കേരളത്തിന് നാല് വിക്കറ്റ് ജയം. ഒമാനിലെ അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന കളിയിൽ നാല് വിക്കറ്റിനാണ് കേരളം ഒമാനെ പരാജയപ്പെടുത്തിയത്. 

റോഹൻ കുന്നുമ്മലിന്റെയും സൽമാൻ നിസാറിന്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് കേരളം ആതിഥേയർ ഉയർത്തിയ 326 എന്ന കൂറ്റൻ സ്കോർ മറികടന്നത്. രോഹൻ കുന്നുമ്മലിൻ്റെ സെഞ്ച്വറിയും (109 പന്തിൽ 122 റൺസ്), സൽമാൻ (91 പന്തിൽ നിന്ന് 87 റൺസോടെയാണ് കേരളം മിന്നും ജയം സ്വന്തമാക്കിയത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ, ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ ​ഫോമിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 136 ബോളിൽ നിന്ന് 153 റൺസാണ് ജതീന്ദർ അടിച്ചെടുത്തത്. ഇതിൽ 11 ബൗണ്ടറികളും മൂന്ന് സിക്സറും ഉൾപ്പെടും. കേരളത്തിന് വേണ്ടി നി​ദീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിൽ ഏപ്രിൽ 23നാണ് അടുത്ത മത്സരം.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements:

 +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News