Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസർകോടൻ പെരുന്നാൾ പോൽസ് : പോസ്റ്റർ പ്രകാശനം ചെയ്തു.

28 Mar 2025 03:03 IST

ISMAYIL THENINGAL

Share News :

ദോഹ: ദോഹയിലെ കാസർകോടൻ പ്രവാസികളുടെ സംഗമം നിറസാന്ദ്രമാക്കുന്ന “കാസർകോടൻ പെരുന്നാ ൾ പോൽസ്” മാർച്ച് 31-ന് ഗറാഫ പേളിങ്ങ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് സംഘടിപ്പിക്കും . കുടുംബ സംഗമവും, അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റും, ഇശൽ പൊലിമ ടീമിന്റെ സംഗീത വിരുന്നും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ വിപുലമായ പരിപാടി പ്രവാസികൾക്ക് ഒരുമിച്ചു കൂടാനുള്ള അപൂർവ അവസരമായി മാറും.


പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രശസ്ത കായിക പ്രേമിയായ നുഹ്മാനും, ക്രിക്കറ്റ് ഫിക്സ്ചർ ജാസിം മാസ്കം പ്രകാശനം ചെയ്തു. ഹാരിസ് ചൂരി, ഷാനിഫ് പൈക്ക, റിയാസ് മാന്യ, നൗഷാദ് പൈക്ക, അബ്ദുൽ റഹിമാൻ ഏരിയാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


പരിപാടിയുടെ പ്രധാന സവിശേഷതകൾ:


• കുടുംബ സംഗമം – പ്രവാസി കുടുംബങ്ങൾക്കായി സൗഹൃദത്തിന്റെയും ഏകോപനത്തിന്റെയും ഒരു മനോഹര വേദി.

• അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് – ആവേശകരമായ മത്സരങ്ങൾ, മികച്ച ടീമുകൾ തമ്മിൽ കായിക മികവിന്റെ പോരാട്ടം.

• ഇശൽ പൊലിമ ടീമിന്റെ മുട്ടിപ്പാട്ട് – പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത വിരുന്ന്.

• കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും, ഗെയിമുകളും, സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.

• പ്രസിദ്ധമായ കാസർകോടൻ രുചിയേറ്റം ഉൾപ്പെടെ വിഭവസമൃദ്ധമായ ഭക്ഷണപന്തിയും ഉണ്ടാകും.


ദോഹയിലെ എല്ലാ കാസർകോടൻ പ്രവാസികളെയും കുടുംബസമേതം ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറ്റം തേടുന്നവർക്ക് നാട്ടിൻപുറത്തിന്റെ ഓർമകളിലേക്ക് ഒരു മനോഹര യാത്രയാവും ഈ സംഗമം.


വേദി: ഗറാഫ് പേളിങ്ങ് ഇന്റർനാഷണൽ സ്കൂൾ, ദോഹ.

തീയതി: മാർച്ച് 31

സമയം: വൈകുന്നേരം 4 മണിമുതൽ

കൂടുതൽ വിവരങ്ങൾക്ക് 30701143, 77860044 സംഘാടകരുമായി ബന്ധപ്പെടണം.


Follow us on :

More in Related News