Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂർ എയർപ്പോർട്ട്; യാത്രക്കാരന് നേരെയുണ്ടായ അക്രമത്തിൽ ഗപാഖ് പ്രതിഷേധം.

03 Jan 2025 12:13 IST

ISMAYIL THENINGAL

Share News :

ദോഹ: കരിപ്പൂർ വിമാനത്താവളത്തിൽ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കി എന്ന ആരോപണത്തെ തുടർന്നുണ്ടായ വിഷയത്തിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവം തീർത്തും അപലനീയവും ഏറെ ഗൗരവപ്പെട്ടെതാണെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) പ്രതിഷേധ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.  

കൃത്യമായ അന്വേഷണവും ശക്തമായ നടപടിയും ഉറപ്പ് വരുത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയർപ്പോർട്ട് ഡയരക്ടർ, ലോക കേരള സഭ സെക്രട്ടറിയേറ്റ് എന്നിവരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 


ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് കെ.കെ ഉസ്മാൻ, ജന:സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, അമീർ കൊടിയത്തൂർ, പി.പി. സുബൈർ, മശ്ഹൂദ് തിരുത്തിയാട്, അൻവർ ബാബു വടകര, ഇദ്‌രീസ് ശാഫി, എ. ആർ അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News