Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2026 16:27 IST
Share News :
കടുത്തുരുത്തി : മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാറാട്ട് തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്മതീർത്ഥ കുളത്തിൽ വൈകീട്ട് എട്ടുമണിയോടെ നടന്നു.
ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി കീഴ്ശാന്തി സന്ദീപ്.. എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈകിട്ട് ഏഴുമണിക്ക് കൊടിയിറക്കി,7.30ന് ആറാട്ട് പുറപ്പാട്, എട്ടുമണിക്ക് ക്ഷേത്ര കടവിൽ ആറാട്ട്. തുടർന്ന് കലാപീഠം അനൂപിന്റെ സോപാന സംഗീതം., പത്തിന് മഹാദേവൻ, ഭഗവതി എന്നിവരുടെ അകമ്പടിയോടെ, താള,മേള, ദീപ, താലപ്പൊലിയോടെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ആറാട്ട് എതിരേൽപ്പ് ദീപക്കാഴ്ചയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു...
11ന് വലിയ കാണിക്ക 11.30 ഇറക്കി എഴുന്നള്ളിപ്പ് എന്നിവയും നടന്നു......
ക്ഷേത്രപദേശക സമിതി പ്രസിഡണ്ട് പി പി പുരുഷോത്തമൻ, സെക്രട്ടറി സജീവ് കുമാർ, വൈസ് പ്രസിഡണ്ട് ബിന്ദു മനോജ്, കമ്മിറ്റി അംഗങ്ങളായ അംബിക ദേവി,ജയശ്രീ സജീവ്, കുമാരി സുമ പ്രഭ,
ശ്രീകലാ ഗോപി ബിന്ദു മനോജ് സജികുമാർ, ഭക്തജനങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു....
Follow us on :
Tags:
More in Related News
Please select your location.