Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

03 Apr 2026 13:44 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കടുത്തുരുത്തി മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.

 ശ്രീകൃഷ്ണസ്വാമിയും ശ്രീ പരമേശ്വരനും തുല്യ പ്രാധാന്യത്തോടെ ദേശ നാഥന്മാരായി വിരാജിക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 9.30 നും 10. 30 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മനയത്താറ്റില്ലത്ത് കൃഷ്ണൻ നമ്പൂതിരി തൃക്കൊടിയേറ്റി.

 ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി,ക്ഷേത്രം ശാന്തി സന്ദീപ് ക്ഷേത്ര പൂജാദി കർമ്മങ്ങൾക്കും നേതൃത്വം നൽകി.....

 അപർണ അഖിൽ മുയലോടിക്കാല കൊടി കയറും ശകുന്തള അജയൻ കൊടികുറയും സമർപ്പണവും നടത്തി. കലാമണ്ഡപത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയ്ക്കുo.

 വൈകിട്ട് 7. 35ന് തത്തപ്പള്ളി ഗൗരി ശങ്കരാ തിരുവാതിര സമിതിയുടെ പിന്നിൽ തിരുവാതിയും ഫ്യൂഷൻ കരവിരുതും, മാന്നാർ വിജയന്റെ തിരുക്കുറൽ അവതരണവും നടക്കും.

 തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ബിജു ബോസ്, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഏറ്റുമാനൂർ ഗീതു മോഹൻ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി പി പുരുഷോത്തവൻ, സെക്രട്ടറി സജീവ് കുമാർ, വൈസ് പ്രസിഡണ്ട് ബിന്ദു മനോജ്,

 അംബിക ദേവി,ജയശ്രീ സജീവ്,

 കുമാരി സുമ പ്രഭ,  ശ്രീകലഗോപി.... എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി......

കടുത്തുരുത്തി നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫ് ഉൾപ്പടെ നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു....



Follow us on :

More in Related News