Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 21:34 IST
Share News :
തലയോലപ്പറമ്പ്: പഞ്ചായത്ത് വക ഭൂമിയിൽ അനധികൃത ഖനനം നടത്തിയെന്നാരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് കമ്മറ്റി തീരുമാനമോ, പഞ്ചായത്ത് സെക്രട്ടറിയുടെ അംഗീകാരമോ ഇല്ലാതെ പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരം നടത്തിയ അഴിമതിയാണിതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സിപിഎം ഏരിയ സെക്രട്ടറി ഡോ. സി .എം കുസുമൻ ഉദ്ഘാടനം ചെയ്തു.
അനിൽ ചെള്ളാങ്കൽ അദ്ധ്യക്ഷത വഹിച്ചു. എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റി നേതാക്കളായ വി.കെ.രവി, ആൻ്റണി കളമ്പുകാടൻ, പി.വി കുര്യൻ, ഷിജി വിൻസെൻ്റ്, ആൽവിൻ അരയത്തേൽ, പഞ്ചായത്തംഗങ്ങളായ അബ്ദുൾ സലീം, മോളി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതെ സമയം എംസിഎഫ് നിർമിക്കുന്നതിനായി കുത്തനെയുള്ള ഭൂമി നിരപ്പാക്കുന്നതിനും ചുറ്റുമതിൽ നിർമിക്കുന്നതിന് ആവശ്യമായ കല്ല് ഇവിടെ നിന്നും ലഭിക്കുമോ എന്ന പരിശോധനയുമാണ് നടത്തിതെന്നും പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചിരുന്നുവെന്നും പഞ്ചായത്ത് ഏ.ഇ ,ഏഎക്‌സ്ഇ ഉൾപ്പെടെ സ്‌ഥലപരിശോധന നടത്തിയ ശേഷമാണ് ഇത്തരം തീരുമാനം എടുത്തതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ് പറഞ്ഞു. ഗ്രാമപഞ്ചായത്തിന് എം.സി.എഫ് നിർമ്മിക്കുന്നതിന് കൈമാറിയ 50 സെൻ്റ് സ്ഥലത്ത് പ്രൊജക്ട്, ഡെവലപ്പ്മെൻ്റ് പെർമിറ്റ് ഉൾപ്പടെ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചതെന്നും ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വടയാർ വില്ലേജ് ഓഫീസർ മോളി ഡാനിയേൽ പറഞ്ഞു.
Follow us on :
More in Related News
Please select your location.