Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ആരോഗ്യ കേന്ദ്രം വട്ടേക്കാട് നാട്ടുവേദി സംസ്കാരിക നിലയത്തിന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

31 Jul 2024 20:11 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ആരോഗ്യ കേന്ദ്രം വട്ടേക്കാട് നാട്ടുവേദി സംസ്കാരിക നിലയത്തിന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വി.പി.മൻസൂറലി ഉദ്ഘാടനം ചെയ്തു.നാട്ടുവേദി ക്ലബ് വൈസ് പ്രസിഡന്റ് വി.പി.മുഹമ്മദ് റിസ്വാൻ സ്വാഗതം പറഞ്ഞു.ബിനോയ് പരിപാടിയെക്കുറിച്ച് വിശദീകരണം നൽകി.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ലാലി പകർച്ചവ്യാധി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകി.നേത്ര പരിശോധകൻ പ്രകാശ്,ഗവൺമെന്റ് ആശുപത്രി ഡോ.അസ്ഹർ എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി.ആശാവർക്കർമാരായ നഫീസ കുട്ടി,രതി,റഫ്ന, ഉഷ,എന്നിവർ സംസാരിച്ചു.ക്ലബ് അംഗങ്ങളും പരിസരവാസികളും പരിപാടിയിൽ പങ്കെടുത്തു.86 പേരെ ചികിത്സിച്ച് മരുന്നുകൾ വിതരണം ചെയ്തു.

Follow us on :

More in Related News