Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 22:21 IST
Share News :
.
മുക്കം: വിദ്യാർത്ഥികൾക്ക് അഗ്നി രക്ഷ സേന നടത്തുന്ന ഒട്ടേറെ രക്ഷപ്രവർത്തനങ്ങളുടെ രീതികൾ ബോധവത്ക്കരണവുമായി സംഘടിപ്പിച്ച ജെ. ആർസി ക്യാമ്പ് നഭ്യനുഭവമായി.
സൗത്ത്കൊടിയത്തൂർ എ യു .പി സ്കൂളിൽ ജെ ആർ സി ക്യാമ്പാണ് വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ടപ്പോൾ വേറിട്ടൊരു അനുഭവ സാക്ഷ്യമായത്. ഹെഡ്മിസ്ട്രസ് എ കെ കദീജ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് സി.ടി. കുഞ്ഞോയി അധ്യക്ഷത വഹിച്ചു. ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ ഷറഫുദ്ധീൻ, വിജയകുമാർ, ഷാരോൺ, അരുൺ എന്നിവർ ദുരന്ത നിവാരണ ക്ലാസ്സെടുത്തു. അഗ്നി ശമന സേനയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചപ്പോൾ കൂട്ടുകാരിൽ കൗതുകമുളവാക്കി. റെഡ് ക്രോസ് ജോയിൻ്റ് സെക്രട്ടരി രാജേന്ദ്ര കുമാർ, ജെ ആർ സി യെ കുറിച്ച് ക്ലാസെടുത്തു. പ്രഥമ ശുശ്രൂഷ എങ്ങനെ നടത്താം എന്ന് ഉപകരണങ്ങൾ സഹിതം കാണിച്ചു കൊണ്ട് ഷഫീക്ക് ചേന്ദമംഗല്ലൂർ ക്ലാസ്സെടുത്തു..പി.സി.മുജീബ് റഹിമാൻ , വസീത വി, മുഹമ്മദ് ഒ, ഹുമൈറാബി പി പി, ഷാമിൽ റബാഹ് .കെ, ഹൃദിക് രാജ് എസ് , മുജീബ് റഹ്മാൻ കെ, ഷഹനാസ് പി പി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.