Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കണം; സർക്കാർ ഏജൻസികളുടെ കർശന മേൽനോട്ടം അനിവാര്യം – സി.ആർ.യു.എ.

10 Jul 2026 06:30 IST

Jithu Vijay

Share News :

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പൊളിക്കാൻ തീരുമാനിച്ചിരുന്ന കെട്ടിടം അപ്രതീക്ഷിതമായി തകർന്ന സംഭവം അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. സംഭവം നടക്കുമ്പോൾ സമീപത്ത് ട്രെയിൻ ഹാൾട്ട് ചെയ്തിരുന്നതും കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും നിലംപതിച്ചതും വലിയ ദുരന്തത്തിന് വഴിവെക്കാമായിരുന്ന സാഹചര്യമാണെന്ന് സി.ആർ.യു.എ. (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ) ഭാരവാഹികളുടെ അടിയന്തരയോഗം അഭിപ്രായപ്പെട്ടു.


കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്കിടെ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജോലികൾ അതീവ ജാഗ്രതയോടെയും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ നടത്താവൂ എന്നും നിർമാണ സ്ഥലങ്ങളിൽ തൊഴിലാളികളുടെയും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകേണ്ടതാണ് എന്നും റെയിൽവേ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ല പഞ്ചായത്ത് ഭരണകൂടം, പോലീസ്, അഗ്നിശമനസേന, കെ എസ് ഇ ബി, തൊഴിൽ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഇത്തരം പ്രവർത്തനങ്ങളിൽ കർശനവും കാര്യക്ഷമവുമായ മേൽനോട്ടം ഉറപ്പാക്കണമെന്നും സി.ആർ.യു.എ. ആവശ്യപ്പെട്ടു.


സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ശക്തമാക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ഗോകുലം ഗ്രാൻ്റിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഡോക്ടർ എ. വി. അനൂപ് വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, കേരള റീജിയൻ കൺവീനർ എ ശിവശങ്കരൻ, പി.ഐ. അജയൻ, അഡ്വ. എം.കെ അയ്യപ്പൻ, കൺവീനർ ഓ. ജയരാജൻ, സി സി മനോജ്, റൊണാൾഡ് ജെ ജി എന്നിവർ പങ്കെടുത്തു. ഈ ആവശ്യങ്ങൾ ബന്ധപ്പെട്ട റെയിൽവേ മന്ത്രിയുടെയും, ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്താൻ നിവേദനം അയക്കാൻ യോഗം വർക്കിംഗ് ചെയർമാനെ ചുമതലപ്പെടുത്തി.

Follow us on :

More in Related News