Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2026 09:16 IST
Share News :
മസ്കറ്റ്: അൽ ഖുവൈർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗവും നാല് പതിറ്റാണ്ടോളം ഒമാനിൽ സമസ്തയുടെ ആത്മീയ സാംസ്കാരിക വൈജ്ഞാനിക കർമ്മ വീഥിയിൽ നിസ്വാർത്ഥ സേവനം നടത്തുകയും, കാൽ നൂറ്റാണ്ട് കാലം മസ്കറ്റ് സുന്നി സെൻ്റർ പ്രസിഡൻ്റുമായിരുന്ന മാന്നാർ ഇസ്മായിൽ കുഞ്ഞി ഹാജിയെ എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് അൽ ഖുവൈർ ഏരിയ കമ്മറ്റികൾ ആദരിച്ചു.
അൽ ഖുവൈർ അബുൽ ഖാസിം മസ്ജിദിൽ വെച്ച് നടന്ന മിഅ്റാജ് പ്രാർഥന സദസ്സിൽ വെച്ച് അൽ ഖുവൈർ ഏരിയ എസ്.ഐ.സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ഹാജി അൽ ഹൂത്തി ഇസ്മായിൽ ഹാജിക്ക് സ്നേഹാദരം സമ്മാനിച്ചു.
ആത്മാർത്ഥതയും ഉലമാ ഉമറാ ബന്ധവും ഒന്നിച്ച് ചേർന്ന പ്രവർത്തനങ്ങളാണ് സമസ്തയുടെ പ്രവർത്തകരായ നമ്മൾ കൈമുതലാക്കേണ്ടതെന്നും അതാണ് നിലവിലെ സാഹചര്യങ്ങളിൽ നാം ർജ്ജിച്ചെടുക്കേണ്ടതെന്നും മറുപടി ഭക്ഷണത്തിൽ ഇസ്മായിൽ കുഞ്ഞി ഹാജി പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഫിനാൻസ് കമ്മറ്റി ചെയർമാൻ, സമസ്ത പ്രവാസി സെൽ ജനറൽ സെക്രട്ടറി, സമസ്ത ലീഗൽ സെൽ ജനറൽ കൺവീനർ, സുപ്രഭാതം ഡയറക്ടർ, ദർശന ചാനൽ ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ. ഇ.സി ഗവേണിങ് കൗൺസിൽ കൺവീനർ തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു വരുന്നു.
ഒമാനിലെ സമസ്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന മസ്കറ്റ് സുന്നി സെൻ്റർ അടക്കമുള്ള പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയായ അദ്ദേഹം തൻ്റെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇപ്പോൾ കേരളത്തിലെ സമസ്തയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
അൽ ഖുവൈർ ഏരിയ കെ.എം.സി.സി പ്രസിഡണ്ട് ഷാഫി കോട്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എസ്.ഐ.സി പ്രസിഡണ്ട് അബ്ദുൽ വാഹിദ് മാള അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് അൽ ഖുവൈർ ഏരിയ പ്രസിഡണ്ട് ഉമർ വാഫി നിലമ്പൂർ സ്വാഗതവും എസ്.ഐ.സി സെക്രട്ടറി മുബാറക് വാഫി കോൽമണ്ണ നന്ദിയും പറഞ്ഞു.
മസ്കറ്റ് സുന്നി സെൻ്റർ പ്രസിഡൻ്റ് അൻവർ ഹാജി, സെക്രട്ടറി ഷാജുദ്ദീൻ ബഷീർ, ട്രഷറർ അബ്ബാസ് ഫൈസി കാവനൂർ, എസ്.ഐ.സി ട്രഷറർ അബ്ദുൽ കരീം പേരാമ്പ്ര, സുന്നി സെൻ്റർ നേതാക്കളായ ഗഫൂർ ഹാജി, മുഹമ്മദ് ബി, നിലാം ഹാജി, മുഹമ്മദ് സഫീർ, ഷബീർ ജലാൽ, അഷ്‌റഫ് കതിരൂർ, സമീൽ കാരിയത്തു എന്നിവരും അൽ ഖുവൈർ ഏരിയ എസ്. കെ.എസ്.എസ്.എഫ് സെക്രട്ടറി ശഹീർ ബക്കളം, ട്രഷറർ കബീർ കാലൊടി എന്നിവർ സംസാരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.