Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈസക്ക ചാരിറ്റി ടവർ ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക : സാദിഖലി ശിഹാബ് തങ്ങൾ.

06 Jul 2025 00:59 IST

ISMAYIL THENINGAL

Share News :

ദോഹ : ജീവകാരുണ്യ മേഖലകളിൽ ജീവിതം സമർപ്പിച്ച ഈസക്കയുടെ ഓർമ്മക്കായി നിർമ്മിക്കുന്ന ചാരിറ്റി ടവർ കാരുണ്യ മേഖലയിലെ മികച്ച മാതൃകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 


അന്തരിച്ച ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ടും കലാ - കായിക - ജീവ കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ.മുഹമ്മദ് ഈസയുടെ ഓർമ്മക്കായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎംസിസി നിർമ്മിക്കുന്ന ചാരിറ്റി ടവർ പ്രഖ്യാപനം ദോഹയിൽ നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. പെരിന്തൽമണ്ണ സിഎച്ച് സെന്റർ പ്രവർത്തനങ്ങൾക്ക് സ്ഥിര വരുമാനത്തിനെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെഎംസിസി യാഥാർഥ്യമാകുന്നത്.

കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കെ.സൈനുൽ ആബിദീനെ ചടങ്ങിൽ ആദരിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എ.കെ മുസ്തഫ, 

കെഎംസിസി നേതാക്കളായ എസ് എ എം ബഷീർ, അബ്ദുന്നാസർ നാച്ചി,എ.പി മണികണ്ഠൻ,

സലിം നാലകത്ത്, ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ, സി.എച്ച് ഇബ്രാഹിംകുട്ടി, സവാദ് വെളിയംകോട്, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു.


വിവിധ സംഘടനാ നേതാക്കളും, കെഎംസിസി സംസ്ഥാന - ജില്ലാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

റഹീം പാക്കഞ്ഞി, അൻവർ ബാബു വടകര, ഹംസ കൊയിലാണ്ടി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂർ, മെഹബൂബ് നാലകത്ത്, ഇസ്മായിൽ ഹുദവി, ഷെരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയിൽ, മജീദ് പുറത്തൂർ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News