Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 15:22 IST
Share News :
ഇറാൻ: വിവാദപരമായ ‘ഹിജാബ് നിയമം’ താൽകാലികമായി പിൻവലിച്ച് ഇറാൻ ഭരണകൂടം. നിയമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തീരുമാനം പിൻവലിച്ചത്.
മുടി, കൈത്തണ്ട, കാലുകൾ എന്നിവ പൂർണ്ണമായി മറക്കാത്ത സ്ത്രീകൾക്കും പെൺകുട്ടികൾക്കും 15 വർഷം വരെ നീണ്ട ജയിൽ ശിക്ഷ, അതുപോലെ തന്നെ ആദ്യ നിയമലംഘനത്തിന് 800 ഡോളറും രണ്ടാമത്തെ കുറ്റത്തിന് 1,500 ഡോളർ പിഴയും അവരുടെ ബിസിനസുകൾ ബാൻ ചെയ്യൽ എന്നിവ ഉൾപ്പെടെ കർശനമായ ശിക്ഷകളാണ് ഈ നിയമം നിർദ്ദേശിച്ചിരുന്നത്.
2023 സെപ്റ്റംബറിലാണ് ഇറാൻ പാർലമെൻ്റ് ബില്ലിന് അംഗീകാരം നൽകിയത്. ഇതേ തുടർന്ന് ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്.
Follow us on :
Tags:
More in Related News
Please select your location.