Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമാന ടിക്കറ്റ് ചാർജ് കുറക്കാനുള്ള ഇടപെടൽ നടത്തണം: ഐ. എം. സി. സി

29 Jun 2024 01:29 IST

ISMAYIL THENINGAL

Share News :

ദോഹ: പ്രവാസികളെ പിഴിഞ്ഞുള്ള വിമാന നിരക്ക് വർദ്ധന അനിയന്ത്രിതമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ സർക്കാർ അടിയന്തിരമായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഐ.എം.സി.സി ഖത്തർ കമ്മറ്റി പ്രസിഡൻ്റും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ പി.പി.സുബൈർ ആവശ്യപ്പെട്ടു. നാലാം ലോക കേരള സഭയിൽ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് സർക്കാരിനോടിത്‌ ആവശ്യമായി ഉന്നയിച്ചത്.


സീസൺ സമയങ്ങളിൽ ആവശ്യത്തിന് വിമാന സർവീസുകൾ ലഭ്യമല്ലാത്തതിനാൽ ഓരോ വർഷവും സീറ്റിൻ്റെ ലഭ്യതക്കുറവ് മൂലം പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്രാ പ്രശ്നം സർക്കാർ ഗൗരവപൂർവം കാണണം. പ്രശ്നം പരിഹരിക്കാൻ സീസൺ സമയത്തെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ ശക്തമായി ആവശ്യം ഉന്നയിക്കണം. കൂടാതെ കണ്ണൂർ എയർപോർട്ടിന് പോയൻ്റ് ഓഫ് കോൾ പദവി ലഭ്യമാക്കുന്നതിന് കേന്ദ്ര സിവിൽ ഏവിയേഷൻ ഡിപ്പാർട്ടുമെൻ്റുമായി ബന്ധപ്പെട്ട് സമയബന്ധിതമായ ഇടപെടൽ നടത്തണമെന്നും അത് വഴി വിദേശ വിമാനങ്ങൾ കണ്ണൂരിലേക്ക് സർവീസ് തുടങ്ങിയാൽ പ്രവാസികൾക്ക് ഏറെ ആശ്വാസകമായിരിക്കുമെന്നും സർക്കാരിൻ്റെ ശ്രദ്ദയിൽപ്പെടുത്തി. 


വിദേശ രാജ്യങ്ങളിലെ മാറുന്ന നിയമങ്ങളെക്കുറിച്ച് അവബോധമില്ലാത്തത് കാരണം ഗൾഫിലേക്ക് വരുന്ന ഉദ്യോഗാർഥികൾ / വിസിറ്റ് വിസയിൽ വരുന്നവർ/ അതാത് രാജ്യങ്ങൾ നൽകുന്ന കോംപ്ലിമെൻ്റ് വിസയിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നവർ, ഇവരൊക്കെ പലപ്പോഴായി അറിഞ്ഞോ അറിയാതെയോ പലതരം നിയമ ലംഘനങ്ങളിൽ ഉൾപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും ശിക്ഷക്ക് വിധേയ

മാവുകയും ചെയ്യാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ പ്രവാസികൾ ഉൾപ്പെടാതിരിക്കാൻ പ്രീ ഡിപ്പാർച്ചർ അവയർനെസ് നൽകിയാൽ ഒരു പരിധിവരെയെങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും സർക്കാർ അതിന് മുൻകൈ എടുക്കണമെന്നും പി.പി.സുബൈർ ആവശ്യപ്പെട്ടു. സഭയിൽ ഉന്നയിച്ച വിഷയങ്ങൾ രേഖാമൂലം സർക്കാരിന് എഴുതി സമർപ്പിക്കുകയും ചെയ്തു.

Follow us on :

More in Related News