Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര വനിതാ ദിനം; തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ വനിതാസംഘം സെമിനാറും വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.

08 Mar 2026 19:26 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് യൂണിയൻ വനിതാസംഘത്തിൻ്റെ നേതൃത്വത്തിൽ വനിതാ സമ്മേളനവും സെമിനാറും നടത്തി. വടകര യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി അമ്പിളി ബിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതാ സുഭാഷ് വനിതാ ദിന സന്ദേശം നൽകി. യൂണിയൻ വനിതാ സംഘം ഭാരവാഹികളായ രാജി ദേവരാജൻ, വൽസാ മോഹൻ, ദീപാ സുഗുണൻ, സിമി ബിനോയി ,സഞ്ജു മിഥോഷ്, ടീനാ ബൈജു, ഗീതാ വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ ജനപ്രതിനിധികളെ വനിതാ സംഘം യൂണിയൻ പ്രസിഡൻ്റും മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗവുമായ ധന്യാ പുരുഷോത്തമൻ ആദരിച്ചു. തുടർന്ന് വനിതകൾക്കായി നടത്തിയ സെമിനാറിൽ യൂണിയൻ വനിതാ സംഘം, ശാഖാ ഭാരവാഹികൾ അടക്കം നിരവധി പേർ പങ്കെടുത്തു.





Follow us on :

More in Related News