Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ സൊഹാറിൽ കാറുകൾ അപകടത്തിൽ പെട്ടു, മലയാളി അടക്കം മൂന്നു പേർ മരിച്ചതായാണ് പ്രാഥമിക വിവരം

08 May 2024 13:51 IST

- MOHAMED YASEEN

Share News :

സൊഹാർ: ഒമാനിലെ സൊഹാറിൽ കാറുകൾ അപകടത്തിൽ പെട്ടു. സൊഹാറിലെ ലിവ റൗണ്ട് എബൗട്ടിലാണ് വാഹനാപകടം നടന്നത്. മലയാളി ഫാമിലി സഞ്ചരിച്ച കാറും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് സ്വദേശികളും ഒരു മലയാളി അടക്കം മൂന്നു പേർ മരിച്ചതായാണ് പ്രാഥമിക വിവരം.

പരിക്ക് പറ്റിയവരെ സോഹാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. എതിർ ദിശയിൽ നിന്നും റൂട്ട് മാറി ട്രക്ക് വന്നതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.

സൊഹാർ L & T കമ്പനിയിൽ ജോലിചെയ്തുവരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ സുനിൽ കുമാർ (50) ആണ്  അപകടത്തിൽ മരണപ്പെട്ട മലയാളി. മൃതദേഹം സൊഹാർ ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: ജീജാ സുനില്‍ കുമാര്‍. മക്കള്‍: നന്ദ സുനില്‍, മയൂരി സുനില്‍ എന്നിവർ  കൂടെ ഉണ്ടായിരുന്നു, അവർ അപകടനില തരണം ചെയ്തതായി പറയുന്നു. വിസ പുതുക്കാൻ സുനിൽ കുമാർ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ 15 പേർക്ക് പരിക്കുപറ്റിയതായും 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Follow us on :

More in Related News