Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 04:35 IST
Share News :
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന മൽഹാർ സീസൺ 3 – ദി മലപ്പുറം ഹാർമണി 2026 ന്റെ ഭാഗമായി ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരുടെ വിവിധ മേഖലകളിലെ മികവും ശ്രദ്ധേയമായ സംഭാവനകളും അംഗീകരിക്കുന്നതിനായി എക്സലൻസ് അവാർഡ് ഏർപ്പെടുത്തി.
കല, കായികം, വിദ്യാഭ്യാസം/പ്രൊഫഷണൽ നേട്ടങ്ങൾ, മാനവിക പ്രവർത്തനങ്ങൾ എന്നീ നാല് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ഓരോ വിഭാഗത്തിലും ഒരാൾക്ക് വീതം ആകെ നാല് പുരസ്കാരങ്ങളാണ് നൽകുക.
2025 സെപ്റ്റംബർ 1 മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിലെ നേട്ടങ്ങളും സംഭാവനകളും പുരസ്കാരത്തിനായി പരിഗണിക്കും. നിലവിൽ ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരെ നാമനിർദ്ദേശം ചെയ്യാം. സ്വയം നാമനിർദ്ദേശം ചെയ്യുന്നതിനൊപ്പം മറ്റൊരാളെ നാമനിർദ്ദേശം ചെയ്യുന്നതിനും അവസരമുണ്ട്.
ഡോം ഖത്തറിന്റെ ഔദ്യോഗിക ഗൂഗിൾ ഫോം വഴിയാണ് നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ 20 രാത്രി 9 മണിയാണ് അവസാന തീയതി.
തിരഞ്ഞെടുക്കപ്പെടുന്ന പുരസ്കാര ജേതാക്കളെ സെപ്റ്റംബർ 25 വെള്ളിയാഴ്ച ഡിപിഎസ് എംഐഎസ്, വക്രയിൽ നടക്കുന്ന മൽഹാർ സീസൺ 3 പരിപാടിയിൽ ആദരിക്കും.
നാമനിർദ്ദേശത്തിനായുള്ള ഫോം:
https://forms.gle/YEy6WWUiqNwKG7W4A
കൂടുതൽ വിവരങ്ങൾക്ക്: 30283825, 3332499, 33065549, 55262339 നമ്പറുകളിലും
info@domqatar.com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
Please select your location.