Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 19:31 IST
Share News :
കോഴിക്കോട് : കല്യാണം കഴിഞ്ഞ് മൂന്നാം ദിനത്തിൽ ഏറെ പ്രതീക്ഷയോടെ കടൽ കടന്ന പാവങ്ങാട് സ്വദേശി അരുൺ, കോവിഡ് കഴിഞ്ഞ് എല്ലാം തകർന്നിടത്തു നിന്നും പ്രതീക്ഷയോടെ ഖത്തറിലെ ജോലിക്കായി ഒമാനിൽ ക്വാറൻ്റീൻ കഴിഞ്ഞ ശേഷം എത്തി ഖത്തറിലെ ജയിലറക്കുള്ളിലായ മൂക്കത്തുകാരൻ അബ്ദുസ്സലാം ഈ പട്ടിക ഇങ്ങനെ നീണ്ടു നീണ്ടുപോയി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികമായി എന്നതു കേൾക്കുമ്പോഴാണ്, മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരപരാധികളായ ചെറുപ്പക്കാർ ജോലി തേടി മണലാരണ്യത്തിലല്ല, മറിച്ച് അവിടെത്തെ കാരാഗൃഹങ്ങളിലാണ് തങ്ങൾ മനസാ വാചാ കർമണ അറിയാത്ത നിസാര കുറ്റങ്ങളുടെ പേരിൽ എത്തിപ്പെടുന്നതെന്ന ഭീതിദമായ സത്യം മലയാളികൾ ഇപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത്.
ഇന്ന് നാളെ എന്ന നിലക്ക് പ്രതീക്ഷയോടെ
തങ്ങളുടെ നെടുംതൂണായ വരെ കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ തന്നെയുണ്ട് ഈ കൊച്ചു കേരളത്തിൽ, ആശയറ്റ ഈ കുടുംബങ്ങളിൽ വീണ്ടും പ്രതീക്ഷയുടെ പുതുതിരികൾ തിരിയുകയാണ്.
ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസി മൂവ്മെൻ്റ് വർഷങ്ങളായി തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഗൾഫ് നാടുകളിലെ (പ്രത്യേകിച്ച് ഖത്തർ, യു.എ. ഇ) ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ്. ഈയൊരു ലക്ഷ്യം പ്രധാന ദൗത്യം കൂടിയായി ഏറ്റെടുത്തു കൊണ്ട് പ്രവർത്തിക്കുന്നുവെന്നതാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകങ്ങളിലൊന്ന്.
2023 ൽ ഖത്തറിലെ ഇന്ത്യൻ തടവുകാരെ ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരം സ്വദേശത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൂറോളം അപേക്ഷകൾ ഖത്തറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ സമർപ്പിച്ചിരുന്നു. എന്നാൽ കാര്യാലയ ഉദ്യോഗസ്ഥരുടെ നിരാലബമായ പ്രവർത്തനംകൊണ്ട്
ഇതിൻ്റെ തുടർ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരമൊരു ഉടമ്പടി നിലവില്ലെന്ന് പറഞ്ഞാണ് പല എംബസി അധികൃതരും പാവപ്പെട്ട പ്രവാസികളോട് ഇത്തരം സമീപനം എടുക്കുന്നത്. പക്ഷേ 2024-ൽ ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നല്കിയ ചോദ്യത്തിന് പോലും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് നല്കിയ മറുപടിയിൽ പറയുന്നത് 2015 മുതൽ ഖത്തർ സർക്കാരുമായി ഭാരതത്തിന് അത്തരമൊരു കരാർ നിലനില്ക്കുന്നുവെന്നാണ്!
ഇനിയും ഈ മെല്ലെ പോക്ക് സമീപനം അനുവദിക്കില്ലെന്നും ശക്തമായ നടപടികളുമായി ഇന്ത്യൻ പ്രവാസി മൂവ്മെൻ്റ്റ് രംഗത്തിറങ്ങുകയാണെന്ന് പ്രസിഡൻ്റ് ആർ.ജെ. സജിത്ത് കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിൻ്റെ തുടക്കമെന്ന നിലക്ക് മൂവ്മെൻ്റ്റ് ഭാരവാഹികളും തടവിൽ കഴിയുന്നവരുടെ ഏതാനും ബന്ധുക്കളും കഴിഞ്ഞ ദിവസം ദില്ലിയിലെത്തി പാർലമെൻ്റിൻ്റെ വിദേശകാര്യ കമ്മിറ്റി ചെയർമാൻ കൂടിയായ ശശിതരൂർ എം.പിക്ക് നിവേദനം നല്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. എം.കെ. രാഘവൻ എം.പി യുടെ അഭ്യർഥന പ്രകാരം 28 ന് ചേർന്ന വിദേശകാര്യ കമ്മിറ്റി ഇക്കാര്യം തുടർ നടപടികൾക്കായി മാറ്റി വെച്ചിട്ടുണ്ട്.
ഇതുപോലെ ഇക്കാര്യം ലോക്സഭ - രാജ്യ സഭയിലെ എല്ലാ എം.പിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് സംയുക്തമായി പാർലിമെൻ്റിന് നിവേദനം സമർപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് താൻ തന്നെ നേരിട്ട് മുൻകൈയ്യെടുക്കുമെന്ന് ആ ൻ്റ്റോ ആൻ്റണി എം.പി പ്രവാസി മൂവ്മെൻ്റ്റിനെ അറിയിച്ചിട്ടുമുണ്ട്.
എം.പിമാരായ കെ.സി വേണുഗോപാൽ, ബെന്നി ബെഹന്നാൻ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഹാരീസ് ബീരാൻ, ജെബി മേത്തർ എന്നിവരെല്ലാം മൂവ്മെൻ്റിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിൻതുണയും അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കളോടൊപ്പം പ്രവാസി മൂവ്മെൻ്റ് ജനറൽ സെക്രട്ടറി എറിന ഭാസ്ക്കരനും പങ്കെടുത്തു.
ഇന്ത്യൻ സർക്കാർ പ്രതിനിധികൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ജയിലിൽ കഴിയുന്ന വരുടെ മോചനത്തിനായി പ്രത്യേകമായി ഒരു പര്യടനം നടത്തി ഇക്കാര്യത്തിൽ ഒരു അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.