Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിംബാബ്‌വെക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് വിജയം: വൈസ് ക്യാപ്റ്റനായ സഞ്ജു

10 Jul 2024 20:50 IST

Enlight News Desk

Share News :

ഹരാരെ: സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മൂന്നാം ടി20-യില്‍ 23 റണ്‍സിനാണ് ഇന്ത്യ സിംബാവയെ പരാജയപെടുത്തയിത്. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിം​ഗിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്‌സ് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അര്‍ധ സെഞ്ചുറി നേടിയ ഗില്ലിന്റേയും 49 റൺസ് നേടിയ ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് തുണയായത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.സഞ്ജു ഏഴ് പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.


Follow us on :

More in Related News