Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടിക്കൽ ആശുപത്രി നിർമ്മാണ ഉദ്ഘാടനം ചൊവ്വാഴ്ച.

07 Dec 2024 21:45 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം: കൂട്ടിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം ചൊവ്വാഴ്ച  അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽഎം.എൽ.എ നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് മുണ്ടുപാലം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഒ.പി സേവനവും, ഫാർമസി, ലാബ് സൗകര്യങ്ങളും, ഭാവിയിൽ ഐ.പി സേവനം ലഭ്യമാകുമ്പോൾ, അതിനാവശ്യമായ അത്യാധുനിക നിലവാരത്തോടുകൂടിയാണ് കെട്ടിടം നിർമ്മിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ കെ.ജെ തോമസ് വിശിഷ്ട അതിഥിയായി പങ്കെടുക്കും. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ അനുപമ, അഡ്വ: ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാനിങ് കമ്മിറ്റി ചെയർമാൻ റ്റി.ജെ മോഹനൻ, ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി സുധീർ, കോട്ടയം ഡി.എം.ഒ ഡോ. എൻ പ്രിയ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ റ്റി.ജെ മോഹനൻ, ഷക്കീല നസീർ, അനു ഷിനു തുടങ്ങിയവരും പങ്കെടുത്തു.

Follow us on :

More in Related News