Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവമ്പാടി നിയോജക മണ്ഡലം:പട്ടയ അസംബ്ലി സംഘടിപ്പിച്ചു.

13 Mar 2025 21:52 IST

UNNICHEKKU .M

Share News :



മുക്കം:സംസ്ഥാന സർക്കാരിന്റെ ' എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും പട്ടയം , എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ അർഹരായവർക്ക് പട്ടയം നൽകുന്നതിന് പട്ടയ അസംബ്ലി സംഘടിപ്പിച്ചു.മുക്കം വ്യാപര ഭവനിൽ ചേർന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള ചരിത്രത്തിൽ 180000 ' പരം പട്ടയം നൽകി ഒരു സർക്കാറുമില്ലെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. ധാരാളം പേർക്ക് ഇനിയും പട്ടയം നൽകാനുണ്ട്. ചില പ്രശ്നങ്ങളുള്ള മേഖലകളുണ്ട് .ഇവയെ ഡാസ് ബോർഡിൽ ഉൾപ്പെടുത്തി ചർച്ചകളിലൂടെ തീരുമാനമെ ടുക്കും എം.എൽ.എ പറഞ്ഞു.  തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ജനപ്രതിനിധികൾ പരിപാടിയിൽ പട്ടയ വിഷയങ്ങൾ അവതരിപ്പിച്ചു.നിലവിൽ പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടാത്ത പ്രശ്‌നങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

പരിപാടിയിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്,കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അല്ക്‌സ് തോമസ്,മുക്കം നഗരസഭ ഡെ.ചെയർപേഴ്‌സൺ അഡ്വ.കെ.പി.ചാന്ദ്‌നി, പുതുപ്പാടി വൈ,പ്രസിഡണ്ട്് ഷിജു ഐസക്,കോടഞ്ചേരി വൈ.പ്രസിഡണ്ട് ജമീല അസീസ്,താമരശ്ശേരി തഹസിൽദാർ ബാബുരാജ് തദ്ദേശ സ്ഥാപന അംഗങ്ങൾ,റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Follow us on :

More in Related News