Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.അഹമ്മദ് സ്മാരക പുരസ്കാരസമർപ്പണം നാളെ

13 Mar 2025 22:37 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: നഗരസഭയുടെ പ്രഥമ ഇ.അഹമ്മദ് സ്മാരക പുരസ്കാരം നാളെ മാർച്ച്‌ 14 വെള്ളിയാഴ്ച) രാവിലെ 9.30 ന് കൊണ്ടോട്ടി പഴയങ്ങാടി കൗജു ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അന്താരാഷ്ട്ര ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക്‌ സമ്മാനിക്കും. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ: പി രവീന്ദ്രൻ പുരസ്കാരം നൽകും. സിൻഡിക്കേറ്റ് മെമ്പർ ഡോ:റഷീദ് അഹമ്മദ്, കായിക വകുപ്പ് മേധാവി ഡോ: സക്കീർ ഹുസൈൻ എന്നിവരും സാംസ്കാരിക, സാമൂഹിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. 25000 രൂപയും മൊമന്റോയും പ്രശംസാപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. സർവീസിൽ നിന്ന് വിരമിച്ച നഗരസഭയിലെ പ്രധാന അധ്യാപകരെയും കായിക പ്രതിഭകളെയും ചടങ്ങിൽ ആദരിക്കുമെന്ന് ചെയർപേഴ്സൺ നിതാ ഷഹീർ അറിയിച്ചു.

Follow us on :

More in Related News