Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 19:33 IST
Share News :
കടുത്തുരുത്തി: ഗവൺമെൻറ് പോളിടെക്നിക് കോളേജ് കടുത്തുരുത്തിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ചു കൊണ്ടുള്ള വിളംബര ജാഥ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ച വിളംബര ജാഥയെ തുടർന്ന് നടന്ന യോഗത്തിൽ സംഘാടകസമിതി ചെയർമാൻ ശ്രീ പി വി സുനിൽ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ കൊട്ടുകപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൻ പി,വാർഡ് മെമ്പർമാരായ സ്റ്റീഫൻ പാറാ വേലി,നോബി മുണ്ടക്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിജി ത്രി ഗുണസെൻ, സിഐടിയു ഏരിയ സെക്രട്ടറി ടി സി വിനോദ്, കോൺഗ്രസ് നേതാവായ ജോണി കണിവേലി വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ അണിചേർന്നു സംഘാടകസമിതി ജോയിൻ കൺവീനർ ജയ്മോൻ എം ജി സ്വാഗതവും പ്രിൻസിപ്പൽ ഗീത സി എം, നന്ദിയും പറഞ്ഞു. പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോടുകൂടി യോഗം അവസാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.