Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഞ്ചിനീറിംഗ് പ്രവേശനത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളോട് വിവേചനം

13 Mar 2025 22:23 IST

ENLIGHT MEDIA PERAMBRA

Share News :

എറണാകുളം: കേരളത്തിലെ എന്‍ജിനീയറിങ് കോഴ്‍സുകളിലേക്ക് നടത്തുന്ന കീം പ്രവേശനപരീക്ഷയില്‍ സമീകരണത്തിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം എറണാകുളം ജില്ലാഭരണകേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.കേരളശാസ്‍ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാസെക്രട്ടറി ടി.പി. ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്‍തു. 


സ്‍കൂള്‍തല മലയാളവേദി കണ്‍വീനര്‍ എ.സുബാഷ്‍കുമാര്‍ അധ്യക്ഷനായി. മലയാളഐക്യവേദി സംസ്ഥാന വൈസ്‍ പ്രസിഡന്റ് എം.വി. വിദ്യ, എറണാകുളം ജില്ലാസെക്രട്ടറി എസ്. സുരേഷ്ബാബു, മലയാള ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ ടോം മാത്യു, പൊതുപ്രവര്‍ത്തകന്‍ അഡ്വ. ഇടപ്പള്ളി ബഷീര്‍, മലയാള ഐക്യവേദി കൊല്ലം ജില്ലാ പ്രസിഡന്റ് അനില്‍ വാസുദേവ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.വൈഷ്‍ണവി, തൃശൂര്‍ ജില്ലാ സെക്രട്ടറി ഡോ. എം.ആര്‍. രാജേഷ്, എസ് ആര്‍ വി എച്ച് എസ്എസ് പി ടി എ പ്രസിഡന്റ് കെ.എ. ഏംഗല്‍സ്, മലപ്പുറം ജില്ലാ പ്രസിഡന്റ് പി.ടി. സൈഫുദ്ദിന്‍, വിദ്യാര്‍ത്ഥി മലയാളവേദി സംസ്ഥാന ജോ.കണ്‍വീനര്‍  മിഷല്‍ മരിയ ജോണ്‍സണ്‍, ഐക്യമലയാളപ്രസ്ഥാനം സംസ്ഥാന സമിതി അംഗം എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. മലയാളഐക്യവേദി എറണാകുളം ജില്ലാകണ്‍വീനര്‍ അഡ്വ. കെ.എ. അബ്‍ദുല്ല നന്ദി പറഞ്ഞു. 

  

കീം എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സ്കോർ സമീകരണം എന്ന ചതി അവസാനിപ്പിക്കുക, യോഗ്യതാപരീക്ഷയിൽ കുട്ടികൾ നേടിയ സ്കോറുകൾ അതേപടി ഉപയോഗിക്കുക, പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ബോണസ് പോയിന്റുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി, എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍, എറണാകുളം ആര്‍ ഡി ഡി എന്നിവര്‍ക്ക് ഐക്യമലയാളപ്രസ്ഥാനം കത്ത് നല്‍കി.

Follow us on :

Tags:

More in Related News