Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു.

13 Mar 2025 16:09 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാൻസർ ബാധിതനായിരുന്നു.1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ വൈക്കം കല്ലറയിലാണ് ജനനം. 

കടുത്തുരുത്തി, 

തത്തപ്പള്ളിയിൽ ആണ് ഇപ്പോൾ താമസം.

 അദ്ദേഹത്തിന്റെ ആത്മകഥയായ ദലിതൻ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. സമഗ്ര സംഭാവനകൾക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ബുദ്ധനിലക്കുള്ള ധൂരം, ദേശിയതക്കൊരു ചരിത്രപദം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടത്തുപക്ഷമില്ലത കാലം, ദളിത് പാദം, കലപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ....

പൊതുദർശനം : 10 AM - മുതൽ

മിനി സിവിൽ സ്റ്റേഷൻ ഹാൾ

കടുത്തുരുത്തി.സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

വെള്ളി 2.00 PM ന് )

വീട്ടുവളപ്പിൽ (വെള്ളാശ്ശേരി )

ഭാര്യ :ഉഷാദേവി മകൻ :ഡോ ജയസൂര്യൻ കെ കെ, സയന്റിസ്റ്റ്, CWRDM, കോട്ടയം സബ് സെന്റർ ഹെഡ് മകൾ : സൂര്യനയന കെ കെ, ടീച്ചർ, മരുമകൾ :ഡോ ചാന്ദിനി പി കെ, ചീഫ് മിനിസ്റ്റർ നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം കൊച്ചു മക്കൾ: ശ്രവന്തി സൂര്യ, ഹരിത പി, ഹരികൃഷ്ണ പി പ്രസാദ്


Follow us on :

More in Related News