Thu Mar 13, 2025 1:25 PM 1ST
Location
Sign In
13 Mar 2025 14:43 IST
Share News :
മുക്കം:അൽത്താഫ് എന്ന യുവാവിനെതിരെ കള്ളക്കേസ്സ് നൽകി ജയിലടച്ചതിൽ പ്രതിഷേധിച്ച് മുക്കം ടി.വി. എസ് ഷോറൂമിലേക്ക് ജനകിയ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. നൂറ് മീറ്റർ അകലത്ത് നിന്ന് മുക്കം പാലത്തിൽ വെച്ച് പോലീസ്സ് തടഞ്ഞു., . അൽപ്പ സമയം സംസ്ഥാന പാതയിൽ ഗതാഗതവും തടസ്സപ്പെട്ടു. പ്രതിഷേ ധക്കാരുടെ സഹകരണവും, പോലിസ്സും ഇടപ്പെടലും വാഹനങ്ങൾ ഒരു വശത്ത് കൂടെ കടന്ന് പോകാനുള്ള സൗകര്യമെ ഒരുക്കി. എങ്കിലും സംസ്ഥാന പാതയിൽ വാഹനങ്ങളുടെ വലിയ നിര തന്നെ കാണാമായിരുന്നു. 10 മണിക്ക് മുക്കം-അരിക്കോട് ബസ്റ്റാൻ്റിൽ നിന്ന് ആരംഭി പ്രതിഷേധപ്രകടനം മുക്കം നഗരം ചുറ്റി നീങ്ങുന്നതിനിടയിൽ 10.30 യോടെ മുക്കം പാലത്തിൽ വടയം തീർത്ത് പോലീസ്സ് തടയുകയായിരുന്നു. രാവിലെ 9 മണിയോടെ തന്നെ ടി.വി. എസ് മുക്കംഷോറും പരിസരത്തും മുക്കം പാലത്തിനും സുരക്ഷക്കായി ഒട്ടേറെ പോലിസ്സിനെ വ്യന്യസിച്ചിരുന്നു.
അൽത്താഫ് എന്ന യുവാവിന് നീതി ലഭിക്കാൻ, കെട്ടിച്ചമച്ച കള്ള കേസ് പുനരണനേഷണം നടത്തുക.കസ്റ്റമേഴ്സി നെ നിരന്തരം കയ്യേറ്റം ചെയ്യുന്ന ഷോപ്പ് അടച്ചു പൂട്ടുക,
ഷോറൂമിൽ ഇടിമുറി സ്ഥാപിച്ച ടി.വി.എസ് ഉടമ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകിയ ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം സംഘടിപ്പിച്ചത്. എൽ ഡി എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.,
മുക്കത്തെ ഇരുചക്ര വാഹന ഷോറൂമിലുണ്ടായ സംഘർഷവും അറസ്റ്റും പുനരന്വേഷണം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടുകാർക്ക് പറയാനുള്ളത്. സഹോ ദരനും, സുഹൃത്തും, സഹപാഠിയുമായ അൽത്താഫിന് നീതി ലഭിക്കണം. ഇതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും. കോടതി കേസ്സുകൾ ഒരു വശത്ത് നടക്കട്ടെ. പരിശുദ്ധ റമദാൻ മാസത്തിൽ ഇത് ചെ റിയൊരു കാര്യമല്ല. പരിശുദ്ധ റമദാനിൽ നാട്ടിലെ സാധാരണക്കാരനെ പോലെ ജോലി ചെയ്ത് ജീവിക്കുന്ന ചെ റുപ്പക്കാരനാണ് അൽത്താഫ് അദ്ദേഹം പറഞ്ഞു. ആക്ഷൻ കമ്മറ്റി ചെയർമാൻ സാദിഖ് പുൽപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മറ്റി അംഗം ജോണി എടശ്ശേരി, കോൺഗ്രസ്സ് നേതാവും ഗ്രാമ പഞ്ചായത്ത് വൈസ്സ് പ്രസിഡണ്ട് ജംഷിദ് ഒളങ്കര , സി.പി.എം ലോക്കൽ സെക്രട്ടറി കെ. ശിവദാസൻ കാറോട്ടിൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഷാജികുമാർ, കെ.സി ആലി, കെ.സുരേഷ് കോരല്ലൂർ, തുടങ്ങിയവർ സംസാരിച്ചു. കല്ലിൽ ഗഫൂർ, കെ.പി. ഷാജി, ബിജുൻ, ഉമ്മർകോയ , വിപിൻ ബാബു,' ശാന്ത ദേവി മുത്തേടത്ത്, ശ്രുതി കമ്പത്ത് തുടങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.