Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 16:41 IST
Share News :
മസ്‌കറ്റ്: ഒമാനിലെ പ്രവാസി മരണങ്ങളിൽ 2024 ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ 5.5 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തിറക്കിയ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ.
പ്രവാസി പുരുഷന്മാരിൽ 4.2 ശതമാനവും പ്രവാസി സ്ത്രീകളിൽ 10.7 ശതമാനവും മരണനിരക്ക് വർധിച്ചു.2024-ൽ ഒമാനിൽ ആകെ മരണങ്ങളുടെ എണ്ണം 3.1 ശതമാനം വർധിച്ച് 9,264 ആയി. ഒമാനികളുടെ മരണങ്ങൾ 2.6 ശതമാനം വർധിച്ച് 7,413 ആയി. പുരുഷന്മാരിൽ 5.8 ശതമാനം വർധനവും സ്ത്രീകളിൽ 1.7 ശതമാനം കുറവുമാണ് മരണനിരക്ക്.
അതേസമയം, 2024-ൽ ഒമാനിൽ മുൻ വർഷത്തെ അപേക്ഷിച്ച് ജനന നിരക്കിൽ 2.2 ശതമാനം കുറവ് രേഖപ്പെടുത്തി. 2024-ൽ ആകെ 69,561 ജനനങ്ങൾ രേഖപ്പെടുത്തിയതായി കണക്കുകളിൽ വ്യക്തമാക്കി. ഒമാനി ജനനനിരക്കിൽ 3.7 ശതമാനം കുറവുണ്ടായപ്പോൾ, പ്രവാസി ജനനനിരക്കിൽ 11.8 ശതമാനം വർധനവുണ്ടായി. അതേസമയം, ഒമാനി ആൺ കുട്ടികളുടെ ജനനങ്ങളിൽ 4.3 ശതമാനവും പെൺ കുട്ടികളുടെ ജനനങ്ങളിൽ 3 ശതമാനവും കുറവുണ്ടായി. പ്രവാസികൾക്കിടയിലെ ആൺ കുട്ടികളുടെ ജനനങ്ങളിൽ 12.7 ശതമാനം വർധനവുണ്ടായി, പെൺ കുട്ടികളുടെ ജനനങ്ങളിൽ 10.7 ശതമാനം വർധനവുണ്ടായി.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.