Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ മനം കവർന്ന് ഇന്‍കാസ് ഖത്തര്‍ മെഗാ ഇഫ്താര്‍.

03 Apr 2024 06:10 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ മനം കവർന്ന ഒരു സമൂഹ നോമ്പ് തുറക്ക് കഴിഞ്ഞ ദിവസം അൽ അറബി ഇൻഡോർ സ്റ്റേഡിയം സാക്ഷിയായി. 

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ആണ് ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും പ്രവാസ ലോകത്ത് ഏറെ ശ്രദ്ധേയമായത്. ഖത്തർ പ്രവാസ ലോകത്തെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ദോഹ അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുവ്വായിരത്തോളം പേര്‍ പങ്കെടുത്തു.


ഖത്തറിലെ മുഴുവൻ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുടെയും വ്യത്യസ്ഥ സംഘടനാ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഇന്‍കാസ് ഇഫ്താര്‍ സംഗമം ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ ഹിസ് എക്സ്സലന്‍സി വിപുല്‍ ഉദ്ഘാടനം ചെയ്തു. . 


ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് എ.പി മണികണഠന്‍ റമദാന്‍ സന്ദേശം നല്‍കി. വിശപ്പിന്‍റെ പ്രയാസം ഏവരെയും ബോധ്യപ്പെടുത്തുകയും അതിലൂടെ ത്യാഗത്തിന്‍റെയും പരസ്പര സഹായത്തിന്‍റെയും ആവശ്യകത നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന റമദാൻ, അതിലൂടെ പാവപ്പെട്ടവനെ ചേര്‍ത്തു നിർത്താനുള്ള പ്രചോദനവും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  


ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍, ഖത്തര്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍, ഹെഡ് ഓഫ് ചാന്‍സലര്‍ വൈഭവ് തന്‍ണ്ടാലെ , ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, ഐ.സി.സി ജന സെക്രട്ടറി മോഹൻ കുമാർ, ഐ.സി.സി വൈസ് പ്രസിഡണ്ട്‌ സുബ്രഹ്മണ്യ ഹെബ്ബഗലു, ഐ. സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി തുടങ്ങിയ വിവിധ അപ്പക്സ് ബോഡി ഭാരവാഹികളും ഖത്തറിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.


ഇന്‍കാസ് മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഇന്‍കാസ് സീനിയര്‍ നേതാവ് കെ.കെ ഉസ്മാന്‍, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ അബ്രഹാം കെ.ജോസഫ് , പ്രദീപ് പിള്ള, വൈസ് പ്രസിഡണ്ടുമാരായ സി.താജുദ്ധീന്‍, വി.എസ് അബ്ദുറഹ്മാന്‍, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി-ജില്ലാ ഭാരവാഹികളും വനിതാ -യൂത്ത് വിംഗ് നേതാക്കളും സംഗമത്തിന് നേൃത്വം നല്‍കി. 

 

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍ സ്വാഗതവും, ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News