Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിസ്മയം തീര്‍ത്ത് ഇന്‍കാസ് ഖത്തര്‍ മെഗാ ഇഫ്താര്‍ സംഗമം.

09 Mar 2025 03:12 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ ഒന്നായി ഉള്‍ക്കൊണ്ട് കൊണ്ട് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമം ഖത്തറിലെ പൊതു സമൂഹത്തിന് മുന്നില്‍ പുതിയൊരു വിസ്മയം തീര്‍ക്കുന്നതായി. 

ഖത്തറിലെ വിവിധ സാമൂഹിക-സാംസ്കാരിക - വ്യാവസായിക വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ മുവ്വായിരത്തോളം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ 

ഹിസ് എക്സ്സലന്‍സി വിപുല്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പങ്കു വെക്കലാണ് ഇഫ്താര്‍ സംഗമത്തിലൂടെ അനുഭവഭേദ്യമാകുന്നതെന്ന് അംബാസ്സഡര്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 


അല്‍ മെഷാഫ് പോഡാര്‍ പേള്‍ സ്കൂളില്‍ മൂന്ന് വേദികളിലായി നടന്ന സംഗമത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. 

ഐ.സി.സി. പ്രസിഡണ്ട് എ.പി മണികണ്ഠന്‍ റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി. നന്മ പെയ്യുന്ന മാസമാണ് റമളാനെന്നും സമൂഹത്തില്‍ നന്മ വിതറുകയാണ് ഇഫ്താര്‍ സംഗമമെന്നും അദ്ധേഹം തന്‍റെ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു. 


ഖത്തര്‍ ഇന്ത്യന്‍ എംബസ്സി കൗൺസിലര്‍മാരായ.ഗ്യാന്‍വീര്‍ സിംഗ്, .വൈഭവ് തന്‍ണ്ടാലെ, ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍, നോര്‍ക്ക റൂട്സ് ഡയരക്ടര്‍ ജെ.കെ മേനോന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, അപ്പക്സ് ബോഡി അഡ്വൈസറി ചെയര്‍മാന്‍മാരായ പി. എന്‍ ബാബു രാജന്‍, ഡോ. അബ്ദു സമദ്, കെ. എസ് പ്രസാദ്  തുടങ്ങിയ വിവിധ അപ്പക്സ് ബോഡി ഭാരവാഹികള്‍, ഖത്തറിലെ വിത്യസ്ത സംഘടനാ പ്രതിനിധികള്‍, മീഡിയാ പ്രതിനിധികള്‍ എന്നിവര്‍ സംഗമത്തില്‍ സംബന്ധിച്ചു.


ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, രക്ഷാധികാരികളായ മുഹമ്മദ് ഷാനവാസ്, കെ.കെ ഉസ്മാന്‍, അഡ്വൈസറി ബോര്‍ഡ് അംഗം സിദ്ധീഖ് പുറായില്‍, വൈസ് പ്രസിഡണ്ടുമാരായ വി. എസ് അബ്ദുറഹ്മാന്‍, സി. താജുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത്, എം.പി മാത്യു, അശ്റഫ് നന്നം മുക്ക്, ഉല്ലാസ് വേലു, മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, യൂത്ത് വിംഗ് പ്രസിഡണ്ട് ദീപക് ചുള്ളിപറമ്പില്‍, വനിതാ വിംഗ് പ്രസിഡണ്ട് സിനില്‍ ജോര്‍ജ് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി -ജില്ലാ ഭാരവാഹികളും വനിതാ -യൂത്ത് വിംഗ് നേതാക്കളും സംഗമത്തിന് നേൃത്വം നല്‍കി.


Follow us on :

More in Related News