Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഖത്തർ എസ്.ഐ.ആര്‍ ഇന്‍ഫര്‍മേഷന്‍ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

01 Dec 2025 21:41 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട്, പ്രവാസികളുടെ ആശങ്കയകറ്റാനും, സംശയങ്ങൾ ദൂരീകരിക്കാനും, ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും, അതിനോടനുബന്ധിച്ചുള്ള രേഖകള്‍ ശരിയാക്കുന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതും ലക്ഷ്യം വച്ചുകൊണ്ട് ഇൻകാസ് ഖത്തർ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.


തുമാമയിലെ ഐ.സി.ബി.എഫ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇൻകാസ് ഓഫീസിലാണ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്. ഹെൽപ്പ് ഡെസ്‌കിൻ്റെ ഉദ്ഘാടനം ഇൻകാസ് പ്രസിഡൻ്റ് സിദ്ദീഖ് പുറായിലും, ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവയും ചേർന്ന്, ഓൺലൈൻ ഫോം പൂരിപ്പിച്ചു കൊണ്ട് നിർവ്വഹിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം ആശംസിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിൻസ് ജോസ് വിശദീകരിച്ചു.


ഇൻകാസ് ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഉപദേശക സമിതി അംഗവും ഐ.എസ്.സി സെക്രട്ടറിയുമായ ബഷീർ തുവാരിക്കൽ, സുരേഷ് കരിയാട്, വൈസ് പ്രസിഡൻ്റുമാരായ സി.താജുദ്ദീൻ, വി.എസ്. അബ്ദുൾ റഹ്മാൻ, അൻവർ സാദത്ത്, പ്രദീപ് കൊയിലാണ്ടി, ജയപാൽ മാധവൻ, ജനറൽ സെക്രട്ടറിമാരായ ഈപ്പൻ തോമസ്സ്, സി.വി. അബ്ബാസ് തുടങ്ങി മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ്- വനിതാ വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡൻ്റ് അഷറഫ് വടകര നന്ദി പറഞ്ഞു.


വൈകുന്നേരം 3.30 മുതല്‍ രാത്രി 9.30 വരെയുള്ള സമയങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക് സേവനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7157 4412 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നോർക്ക ഇൻഷുറൻസും അനുബന്ധ സേവനങ്ങളും ഹെൽപ്പ് ഡെസ്കിൻ്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.






Follow us on :

More in Related News