Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 22:16 IST
Share News :
നിസ്‌വ: ഇൻകാസ് നിസ്‌വ റീജിയണൽ കമ്മിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷചടങ്ങുകൾ നിസ്‌വ ടെലി റസ്റ്റോറന്റിൽ വച്ച് വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു.
റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജോയ് മാത്യു തുമ്പുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ ആഘോഷപരിപാടികൾ ഇൻകാസ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവിൽ ഉദ്ഘാടനം ചെയ്തു, ഇൻകാസ് നിസ്‌വ ജനറൽ സെക്രട്ടറി നൗഫൽ പൊന്നാനി സ്വാഗതം ആശംസിക്കുകയും ഇൻകാസ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപകുമാർ വേലായുധൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും, നിസ്‌വ ഗവൺമെന്റ് ആശുപത്രിയിലെയും, ബദർ അൽ സാമ ആശുപത്രിയിലെയും ജബൽ അക്തർ ഗവണ്മെന്റ് ആശുപത്രിയിലെയും തിരഞ്ഞെടുത്ത നഴ്സുമാരേയും 35 വർഷങ്ങൾക്ക് മുകളിലായി പ്രവാസ ജീവിതം നയിക്കുന്ന വിവിധ മേഖലയിലുള്ളവരെയും 2024ലെ മലയാറ്റൂർ പുരസ്കാര ജേതാവായ യുവ കവി ബിജു പുരുഷോത്തമനേയും, യുവകവി അനൂപ് ഉണ്ണിത്താനെയും ആദരിച്ചു.
അനൂപ് ഉണ്ണിത്താന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ "സ്നേഹപൂർവ്വം മകൾക്ക്" എന്ന പുസ്തകം പ്രശസ്ത പ്രവാസി എഴുത്തുകാരി സേബാ ജോയ് കാനം പ്രകാശനം ചെയ്തു. ബിജു പുരുഷോത്തമൻ പുസ്തകം ഏറ്റ് വാങ്ങുകയും പുസ്തക പരിചയം നടത്തി.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഭാരത് സേവക സമാജ് എന്ന സംഘടനയുടെ സാഹിത്യ പുരസ്കാരത്തിന് അർഹയായ സേബ ജോയ് കാനത്തെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികൾ ആഘോഷത്തെ കമനീയമാക്കി, റീജണൽ കമ്മിറ്റി ട്രഷറർ അരുൺ ബാബു നന്ദിയും പ്രകാശിപ്പിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.