Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി ലക്ഷ്യം വെച്ചത് വിജയകുമാറിനെ

24 Apr 2025 11:39 IST

CN Remya

Share News :

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലകേസിൽ പ്രതി ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രമെന്ന് പൊലീസ്. ശബ്ദം കേട്ട് ഭാര്യ ഉണർന്നുവന്നത്കൊണ്ടാണ് ഭാര്യ മീരയെ കൊന്നത് എന്ന് പ്രതിയുടെ മൊഴി. ചൊവ്വാഴ്ച രാവിലെയാണ് തിരുവാതുക്കലിൽ വീടിനുള്ളിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതിയ്ക്ക് ഗർഭകാലത്ത് ഭാര്യയെ പരിചരിക്കാൻ ആകാതിരുന്നത് പ്രതികാരത്തിന് കാരണമായി. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമുള്ള വിവാഹമായിരുന്നു എന്നും മൊഴി. ജയിലിലായിരുന്ന സമയം ഭാര്യയുടെ ഗർഭം അലസി. വിജയകുമാർ തന്റെ മുന്നിൽവച്ച് ഭാര്യയോട് പലതവണ അതിക്ഷേപത്തോടെ സംസാരിച്ചു. തന്നോട് അടിമ എന്നപോലെയാണ് വിജയകുമാർ പെരുമാറിയിരുന്നത്. പണം നൽകാമെന്ന് പറഞ്ഞിട്ടും വിജയകുമാർ കേസ് പിൻവലിക്കാൻ തയ്യാറായില്ല. പലതവണ ശമ്പളം ചോദിച്ചിട്ടും നൽകാതിരുന്നത് കാരണമാണ് മൊബൈൽ മോഷ്ടിച്ചത്. വിജയകുമാറിന്റെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത് ഭാര്യയാണ്.

ഓൺലൈൻ കാര്യങ്ങളിൽ പ്രതി വിദഗ്ധൻ എന്നും പോലീസ് പറയുന്നു. വിജയകുമാറിന്റെ ഫോണിൽ ഉണ്ടായിരുന്ന സിം കാർഡ് സ്വന്തം മൊബൈലിലേക്ക് മാറ്റി. ഇതിനുപുറമേ ഗൂഗിൾ പേ സ്വന്തം മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു. നമ്പർ ലിങ്ക് ചെയ്തിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 278,000 രൂപ മാറ്റി. ഭാര്യ പറഞ്ഞതോടെ ഇത് തിരികെ കൊടുക്കാൻ ശ്രമിച്ചു. പക്ഷേ പോലീസ് കേസ് ആയതിനാൽ പണം തിരികെ ട്രാൻസർ ചെയ്യാൻ ആകില്ല എന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി - പ്രതിയുടെ മൊഴിയിൽ പറയുന്നു.

ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജയിലിൽ ഒപ്പം ഉണ്ടായിരുന്ന കല്ലറ സ്വദേശി ഫൈസൽ ഷാജിയാണ് ജാമ്യത്തിന് ആളെ നൽകിയത്. ഇവർക്ക് വേണ്ടിയുള്ള പണം പ്രതിയുടെ അമ്മ നാട്ടിൽ നിന്ന് അയച്ചു നൽകി. ജയിലിൽ നിന്ന് ഇറങ്ങിയശേഷം പ്രതി കുമളിയിൽ തട്ടുകടയിൽ ജോലി ചെയ്തു. നാട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും കോടതിയുടെ വ്യവസ്ഥയുള്ളതിനാൽ പോകാൻ കഴിഞ്ഞില്ല. കോട്ടയത്ത് ഹോട്ടലിൽ താമസിച്ച സമയം കേസ് പിൻവലിക്കണമെന്ന് ഫോണിലൂടെ വിജയകുമാറിനോട് ആവശ്യപ്പെട്ടു. ഇരു നിഷേധിച്ചതോടെയാണ് കൊലപാതകത്തിന് ഇറങ്ങിയത്. ആദ്യം വിളക്കെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇത് നടക്കില്ല എന്ന് കണ്ടതോടെയാണ് വീടിനുള്ളിൽ നിന്ന് തന്നെ കോടാലിയെടുത്തത്.

ഹോട്ടലിൽനിന്ന് എട്ടുമണിക്ക് ഇറങ്ങിയശേഷം രാത്രി 12 മണി വരെ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് കഴിഞ്ഞു. 12 ഇടങ്ങളിൽ നിന്നും പ്രതിയുടെ വിരലടയാളങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 

Follow us on :

More in Related News