Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബൈയിൽ വൈക്കം പ്രവാസി കൂട്ടായ്മ വിനിക്സിൻ്റെ ഓണാഘോഷവും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു.

23 Oct 2024 20:22 IST

santhosh sharma.v

Share News :

വൈക്കം: ദുബൈയിലെ വൈക്കം പ്രവാസി കൂട്ടായ്മയായ വിനിക്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വൈക്കത്തഷ്ടമി ഓണോത്സവം 2024 എന്ന പേരിൽ വിവിധ കലാപരിപാടികളോടെ നടന്നു.  

സാമൂഹിക നവോത്ഥാനത്തിൻ്റെ ചരിത്രം പേറുന്ന നാടിൻ്റെ മുഖമുദ്രയായ വൈക്കം ക്ഷേത്രം ,ബോട്ടു ജെട്ടി എന്നിവയുടെ മാതൃകകൾ സമ്മേളിച്ച കമാനങ്ങളും കട്ടൗട്ടകളും നിറഞ്ഞ വേദിയിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൻ്റെ സമാപന സമ്മേളനവും, സാംസ്കാരിക സമ്മേളനവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

ദുബായ് ഹയർ കോളേജ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും പ്രമുഖ നർത്തകിയുമായ ഷംന കാസിം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ലൈജു കുമാരൻ , സെക്രട്ടറി ദിലീപ് , ട്രഷറർ ഹരീഷ് വെട്ടുകുഴി , പ്രോഗ്രാം കോർഡിനേറ്റർ ജോജി ജേക്കബ് , ഇവൻ്റ് കോഓർഡിനേറ്റർ ബിബി ജോൺ എന്നിവർ നേതൃത്വം നൽകി. 

ഓണ സദ്യയും പിന്നണി ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി.

Follow us on :

More in Related News